Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പാ ചുമത്തുന്നതില്‍ മുന്നില്‍ കോട്ടയം പൊലീസ്; ഈ വര്‍ഷം മാത്രം നടപടി നേരിട്ടത് 301 പേര്‍

കോട്ടയം: നിരന്തര കുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് മുന്നില്‍ കോട്ടയം ജില്ലാ പൊലീസ് സംസ്ഥാനത്ത്. വിവിധ ക്രിമിനല്‍ കേസുകളില്‍പ്പെട്ട 301 പേര്‍ക്കെതിരെയാണ് ഈ വര്‍ഷം ഇതുവരെ മാത്രം കോട്ടയം ജില്ലാ പൊലീസ് നിയമ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇതില്‍ 150 കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ 18 പേരെ ജയിലിലടച്ചു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിയമം നടപ്പാക്കുന്നതില്‍ 90 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ ചെറുക്കാന്‍ കര്‍ശന നടപടികളാണ് സ്വീകരിച്ച് വരുന്നത്. 2018 മുതല്‍ 2023 വരെ നിരന്തര കുറ്റവാളികളായ 304 പേര്‍ക്കെതിരെയായിരുന്നു കാപ്പാ നിയമം നടപ്പാക്കിയിരുന്നത്. കഴിഞ്ഞ 4 വര്‍ഷങ്ങളിലായി സ്വീകരിച്ചിരുന്ന നടപടിയേക്കാളേറെയാണ് ഈ വര്‍ഷം ആറ് മാസം കൊണ്ട് നടപ്പാക്കിയത്.

kottayam

കോട്ടയം കഴിഞ്ഞാല്‍ ആലപ്പുഴയിലാണ് കൂടുതല്‍ പേര്‍ കാപ്പാ നടപടികള്‍ക്ക് വിധേയമാത്, 250 പേര്‍. ഈ വര്‍ഷം 46 പേരെ നാടുകടത്തുകയും 18 പേരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടക്കുകയും ചെയ്തു. ഇതു കുടാതെ ജില്ലയിലെ ഓരോ സബ് ഡിവിഷണല്‍ ഡിവൈഎസ്പി മാരുടെയും മുന്നിലെത്തി നിശ്ചയിച്ച ദിവസങ്ങളില്‍ ഒപ്പിടുന്നത് 65 പേരാണ്. ഇതും മറ്റൊരു കാപ്പാ നടപടിയാണ്.

നാടുകടത്തിയവര്‍ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിക്കുകയോ, അതാത് ഡിവൈഎസ്പി ഓഫീസുകളില്‍ ഒപ്പിടേണ്ടവര്‍ ഒപ്പിടാതിരിക്കുകയോ ചെയ്താല്‍ ഇത്തരക്കാര്‍ക്കെതിരെ കാപ്പാ ലംഘനത്തിന് കേസെടുക്കും. ഇത്തരക്കാരെ തടങ്കലിലാക്കുകയും ചെയ്യും. ഈ വര്‍ഷം 20 കുറ്റവാളികളെയാണ് ഇങ്ങനെ തടങ്കലിലടച്ചത്. ജില്ലയിലെ ലഹരി വ്യാപനം തടയാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

ലഹരിവസ്തുക്കളുമായി പിടികൂടിയവരെ നിരീക്ഷിക്കുന്നതിന് ഓരോ സ്റ്റേഷനിലും പ്രത്യേകം പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ലഹരിവസ്തുക്കള്‍ എത്തിച്ചുനല്‍കുന്ന ആളുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതോടെ ജില്ലയിലേക്കുള്ള ലഹരിവസ്തുക്കളുടെ കുത്തൊഴുക്ക് ഒരു പരിധിവരെ തടയാനായി എന്നാണ് വിലയിരുത്തല്‍. കോട്ടയത്തെ ക്രമസമാധാനപാലനം ഏറ്റവും മികച്ചതാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും ഡിജിപി അഭിനന്ദിച്ചു.

എന്താണ് കാപ്പാ നിയമം?

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കേരളത്തില്‍ നടപ്പിലാക്കിയ നിയമമാണ് കാപ്പാ അഥവാ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്. പൊതുസമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കുറ്റവാളികളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ജയിലിലടയ്ക്കാനാണ് 2007 ല്‍ നിലവില്‍ വന്ന ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്.

കാപ്പ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നവരെ ഒരു വര്‍ഷം വരെ കരുതല്‍ തടവില്‍ വെക്കാം. മൂന്ന് കേസുകളില്‍ പ്രതികളാവുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെ ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ വെക്കാം. ഡി ഐ ജിക്കോ ജില്ലാ മജിസ്ട്രേറ്റിനോ ഒരു വര്‍ഷം വരെ ഇവരെ ചില സ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍ അധികാരമുണ്ടാകും.

അതേസമയം കാപ്പാ നിയമത്തിലെ വകുപ്പുകള്‍ തെറ്റായി ഉപയോഗിച്ചാല്‍ അതില്‍ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയുണ്ട്. ജില്ലാ പോലീസ് മെധാവിമാര്‍ കുറ്റവാളികളെക്കുറിച്ച് ജില്ലാ കളക്ടര്‍ക്ക് നല്‍കുന്ന ഫയലോട് കൂടിയാണ് കാപ്പ ചുമത്തല്‍ തുടങ്ങുന്നത്. തൊട്ടുമുമ്പുള്ള ഏഴു വര്‍ഷങ്ങളിലെ കേസുകളാണ് കാപ്പയ്ക്ക് പരിഗണിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+