നാട്ടുകാരുടെ ഉറക്കം കെടുത്തിയ പരുന്ത് കെണിയിലായി; സാഹസികമായി പിടികൂടി യുവാവ്
കോട്ടയം: ദിവസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പരുന്തിനെ പിടികൂടി. കടുത്തുരുത്തി മുളക്കുളം കാരിക്കോട് പെരുവ ലൈബ്രറിപടിക്ക് സമീപം ആളുകളെ ഉപദ്രവിച്ച പരുന്താണ് പിടിയിലായത്. കാരിക്കോട് നരിക്കുഴിയില്‍ ശ്രീകാന്താണ് പരുന്തിനെ അതി സാഹസികമായി പിടികൂടി കൂട്ടിലാക്കിയത്. വനം വകുപ്പിന്റെ ലൈസന്‍സുള്ള യുവാവാണ് കാരിക്കോട് സ്വദേശിയായ കെ ശ്രീകാന്ത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് പരുന്തിനെ പിടിച്ച് കൂട്ടിലാക്കിയത്. വനം വകുപ്പ് (സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) സംഘം ബുധനാഴ്ച പരുന്തിനെ പിടിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് ശ്രീകാന്തിനെ ചുമതലപ്പെടുത്തിയത്. ശേഷം സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ സംഘം മടങ്ങി. വ്യാഴാഴ്ച രാവിലെ പുത്തന്‍ കുളങ്ങര റോബിയുടെ വീട്ടുകാരെ പരുന്ത് ആക്രമിച്ചു.

സംഭവം അറിഞ്ഞ് ശ്രീകാന്ത് എത്തി പന്നിയിറച്ചി വെച്ച് പരുന്തിനെ ആകര്‍ഷിച്ച് പിടികൂടുകയായിരുന്നു. ദിവസങ്ങളായി പരുന്തിനെ പിടികൂടാന്‍ കെണിയൊരുക്കി നാട്ടുകാര്‍ കാത്തിരുന്നെങ്കിലും സാധിച്ചിരുന്നില്ല. മരത്തിന്റെ മുകളിലിരുന്ന പരുന്തിനെ വ്യാഴാഴ്ച രാവിലെ തീറ്റ കൊടുത്ത് ആകര്‍ഷിച്ച് ശ്രീകാന്ത് തന്ത്രപൂര്‍വം താഴെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പലതവണ പരുന്തിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല.
റോബിന്റെ വീടിന്റെ ഷെഡ്ഡില്‍ എത്തിയ പരുന്തിനെ പിന്നീട് ശ്രീകാന്ത് സാഹസികമായി കൈകൊണ്ട് പിടിക്കുകയായിരുന്നു. പാമ്പുകളെ പിടികൂടാനും ശ്രീകാന്തിന് ലൈസന്‍സുണ്ട്. സ്ഥലത്തെത്തിയ വനപാലകര്‍ പിന്നീട് പരുന്തിനെ കൂട്ടിലാക്കി കൊണ്ടു പോയി. നാട്ടുകാര്‍ തീറ്റകൊടുത്തത് കൊണ്ടാണ് പരുന്ത് താഴേക്കു വന്നതെന്നും പിന്നീട് തീറ്റ കിട്ടാതെ വന്നതാണ് ആളുകളെ ആക്രമിക്കാന്‍ കാരണമായതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം പുത്തന്‍ കുളങ്ങരയില്‍ റെയ്‌നിയുടെ ഏഴുവയസ്സുള്ള മകന്‍ ആല്‍ബറേയ്ക്കും നേരേയും പുത്തന്‍ കുളങ്ങര ജെയിനിന്റെ മകള്‍ ജെസ്‌നക്ക് നേരെയും പരുന്തിന്റെ ആക്രമണമുണ്ടായിരുന്നു. ആല്‍ബറേയുടെ ചെവിയ്ക്കും ജെസ്‌നയുടെ കണ്ണിനുമാണ് പരുന്തിന്റെ കൊത്തേറ്റത്. ആല്‍ബറേയെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചാണ് ചികിത്സ നല്‍കിയത്. പുത്തന്‍ കുളങ്ങരയില്‍ അനഘ ഷാജിക്ക് നേരെയും പരുന്തിന്റെ ആക്രമണമുണ്ടായിരുന്നെങ്കിലും കാര്യമായ പരിക്കേല്‍ക്കാതെ അനഘ രക്ഷപ്പെട്ടു.
പ്രദേശത്തെ സ്ത്രീകളും കുട്ടികളു ഉള്‍പ്പെടെയുള്ളവര്‍ പരുന്തിന്റെ ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. പലരും തലയില്‍ ഹെല്‍മറ്റ് വച്ചാണ് പുറത്തിറങ്ങിയരുന്നത്. പരുന്തിനെ പേടിച്ച് കുട്ടികളെ മാതാപിതാക്കള്‍ വാഹനങ്ങളിലാണ് സ്‌കൂളിലേക്ക് വിട്ടിരുന്നത്.












Click it and Unblock the Notifications