കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏറ്റുമാനൂര്‍ ഭീതിയില്‍... ഒട്ടും കുറവില്ലാതെ അതിരമ്പുഴയും, കോവിഡ് വ്യാപനത്തില്‍ ഭയന്ന് വിറയ്ക്കുന്നു

Google Oneindia Malayalam News

ഏറ്റുമാനൂര്‍: കോട്ടയത്ത് കോവിഡ് വ്യാപനം കടുക്കുന്നു. ഏറ്റുമാനൂരും അതിരമ്പുഴയും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് ആയവരുടെ എണ്ണത്തില്‍ കുറവ് ഉള്ളത് ചെറിയൊരു ആശ്വാസമാണ് നല്‍കുന്നത്. എന്നാല്‍ സാമൂഹിക വ്യാപനം എന്ന ആശങ്ക വിട്ട് പോകുന്നില്ല. പേരൂര്‍ റോഡിലുള്ള ഹോട്ടലിലെ തൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് സമ്പര്‍ക്ക വ്യാപന സാധ്യത വളരെ കൂടുതലാണ്.

1

ഏറ്റുമാനൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആന്റിജന്‍ പരിശോധന നടക്കുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്. അതേസമയം അതിരമ്പുഴയും അതിജാഗ്രതയിലാണ്. കോവിഡ് പോസിറ്റീവായവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണമാണുള്ളത്. ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ അതിരമ്പുഴ പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കസ്റ്റര്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേയാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍. മേഖലയില്‍ പരിശോധന വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചാല്‍ തന്നെ കോവിഡ് വ്യാപനം ഒരു പരിധി വരെ തടയാനാവുമെന്നാണ് പറയപ്പെടുന്നത്. ഇവിടെ മാര്‍ക്കറ്റിലും ഹോട്ടലുകളിലും ഉള്ള ജീവനക്കാര്‍ക്ക് വരെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ അധികവും ഈ തൊഴിലാളികള്‍ക്കാണ്. പ്രധാനമായും ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരാണ് കോവിഡ് ബാധിതരാവുന്നത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പിന്നില്‍ അല്ല. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്.

തൊഴിലാളികളും ഡ്രൈവര്‍മാരും ആയിരക്കണക്കിന് പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അതിരമ്പുഴ പഞ്ചായത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ സമ്പര്‍ക്കത്തിലൂടെ 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ആന്റിജന്‍ പരിശോധനയുടെ എണ്ണം വളരെ കുറവാണ്. ആന്റിജന്‍ കിറ്റുകള്‍ ആരോഗ്യ വകുപ്പില്‍ നിന്ന് വേണ്ടത്ര അനുവദിക്കാത്തതാണ് പ്രധാ നപ്രശ്‌നം. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി കൂടുതല്‍ പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തുകയാണ് രോഗ വ്യാപനം തടയാനുള്ള മാര്‍ഗം.

English summary
kottayam: ettumanoor covid cases a big concern testing may be increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X