വീണ്ടും പ്രണയപ്പക? പൊലീസ് സ്റ്റേഷന് മുന്നില്‍ പെണ്‍കുട്ടിയെ കുത്തി മുന്‍ ആണ്‍സുഹൃത്ത്, സംഭവം കോട്ടയത്ത്
കോട്ടയം: കോട്ടയത്ത് പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ ആക്രമണ ശ്രമം. ചങ്ങനാശ്ശേരി കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് ആണ് യുവതിക്ക് കുത്തേറ്റത്. മുന്‍ സുഹൃത്തായ യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രണയപ്പകയാണോ ആക്രമണത്തിന് പിന്നില്‍ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിക്ക് ആണ് കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് കുത്തേറ്റത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെ ആയിരുന്നു അഖില്‍ പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയെ ആക്രമിച്ചത്.

പെണ്‍കുട്ടിയുടെ നെഞ്ചിലാണ് അഖില്‍ കുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഒഴിഞ്ഞ് മാറിയതോടെ കൈത്തണ്ടയില്‍ നിസാര പരിക്കേറ്റു. അഖിലുമായി പെണ്‍കുട്ടിക്ക് നേരത്തെ സൗഹൃദം ഉണ്ടായിരുന്നു. പിന്നീട് ഈ ബന്ധം പെണ്‍കുട്ടി ഉപേക്ഷിക്കുകയായിരുന്നു.
ഇതോടെ അഖില്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങി. അഖിലിന്റെ ശല്യപ്പെടുത്തല്‍ അസഹനീയമായതോടെ ആണ് പരാതി പറയാനായി മറ്റൊരു സുഹൃത്തിനൊപ്പം കറുകച്ചാല്‍ പൊലീസ് സ്റ്റേഷനിലേക്ക് പെണ്‍കുട്ടി എത്തിയത്.
ഇതിനിടെ പിറകിലൂടെ എത്തിയ അഖില്‍ പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. കൈയില്‍ കരുതിയ കത്രിക കൊണ്ട് ആണ് അഖില്‍ ആക്രമിച്ചത്. ഒഴിഞ്ഞുമാറിയ പെണ്‍കുട്ടി പെണ്‍കുട്ടി പെട്ടെന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.
ഇതിനിടെ പൊലീസെത്തി പ്രതിയെ കീഴടക്കി. പരിക്കേറ്റ യുവതിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്ത്്. പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ തുന്നലുണ്ട്. പിന്നീട് ഇവരെ വീട്ടിലേക്ക് പറഞ്ഞയച്ചു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications