ഭാര്യയെയും അമ്മയെയും ആക്രമിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയി: കോട്ടയത്ത് യുവാവ് അറസ്റ്റിൽ!!
കോട്ടയം: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ആക്രമിച്ച് സ്വന്തം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ 27 കാരൻ പിടിയിൽ. തൃപ്പൂണിത്തുറ സ്വദേശിയായ സന്തോഷാണ്(27) സംഭവത്തിൽ അറസ്റ്റിലായത്. രണ്ട് പോക്സോ കേസുകളിലും കഞ്ചാവുകേസിലും പ്രതിയാണ് ഒരു കുഞ്ഞിന്റെ പിതാവായ ഇയാൾ.
കഞ്ചാവ് ലഹരിയിലാണ് ഇയാൾ ഭാര്യവീട്ടിൽ കയറി ഭാര്യയെയും അമ്മയെയും ആക്രമിച്ച് വീഴ്ത്തിയ ശേഷമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ ആവശ്യപ്പെട്ട് യുവാവിന്റെ വീട്ടിലെത്തിയ ഭാര്യയെയും ഭാര്യയുടെ അമ്മയെയും ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ പാലക്കാട് വെച്ചാണ് പോലീസ് പിടികൂടിയത്. കോട്ടയത്തെ പാഴുത്തുരുത്തിയിലെ വീട്ടിൽ വെച്ച് ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ഭാര്യയെയും ഭാര്യയുടെ അമ്മയെയും ആക്രമിച്ച ഇയാൾ ഒരു തരത്തിലും കുഞ്ഞിനെ വിട്ടുനൽകാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ ഒരു വർഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതൃർ നൽകിയ നിർദേശം അനുസരിച്ചാണ് കുട്ടി അമ്മയുടെ കൂടെ കഴിഞ്ഞത്. ഇതിനിടെയാണ് യുവാവ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പാലക്കാട് ഭാഗത്തുള്ളതായി കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications