കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യയെയും അമ്മയെയും ആക്രമിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയി: കോട്ടയത്ത് യുവാവ് അറസ്റ്റിൽ!!

Google Oneindia Malayalam News

കോട്ടയം: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ആക്രമിച്ച് സ്വന്തം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ 27 കാരൻ പിടിയിൽ. തൃപ്പൂണിത്തുറ സ്വദേശിയായ സന്തോഷാണ്(27) സംഭവത്തിൽ അറസ്റ്റിലായത്. രണ്ട് പോക്സോ കേസുകളിലും കഞ്ചാവുകേസിലും പ്രതിയാണ് ഒരു കുഞ്ഞിന്റെ പിതാവായ ഇയാൾ.

സ്വപ്‌ന തമിഴ്‌നാട്ടിലേക്ക് കടന്നു; മുന്‍കൂര്‍ ജാമ്യത്തിന് കൊച്ചിയിലെത്തും, മൂന്നിടത്ത് തിരച്ചില്‍സ്വപ്‌ന തമിഴ്‌നാട്ടിലേക്ക് കടന്നു; മുന്‍കൂര്‍ ജാമ്യത്തിന് കൊച്ചിയിലെത്തും, മൂന്നിടത്ത് തിരച്ചില്‍

കഞ്ചാവ് ലഹരിയിലാണ് ഇയാൾ ഭാര്യവീട്ടിൽ കയറി ഭാര്യയെയും അമ്മയെയും ആക്രമിച്ച് വീഴ്ത്തിയ ശേഷമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ ആവശ്യപ്പെട്ട് യുവാവിന്റെ വീട്ടിലെത്തിയ ഭാര്യയെയും ഭാര്യയുടെ അമ്മയെയും ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ പാലക്കാട് വെച്ചാണ് പോലീസ് പിടികൂടിയത്. കോട്ടയത്തെ പാഴുത്തുരുത്തിയിലെ വീട്ടിൽ വെച്ച് ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

arrest1-156

ഭാര്യയെയും ഭാര്യയുടെ അമ്മയെയും ആക്രമിച്ച ഇയാൾ ഒരു തരത്തിലും കുഞ്ഞിനെ വിട്ടുനൽകാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ ഒരു വർഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതൃർ നൽകിയ നിർദേശം അനുസരിച്ചാണ് കുട്ടി അമ്മയുടെ കൂടെ കഴിഞ്ഞത്. ഇതിനിടെയാണ് യുവാവ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പാലക്കാട് ഭാഗത്തുള്ളതായി കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്.

English summary
Kottayam: Father arrested over kidnapping child from wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X