കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകുന്നു....കോട്ടയത്ത് പ്രളയ ഭീതി, മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടലും!!

Google Oneindia Malayalam News

പാലാ: കോട്ടയത്ത് ജനങ്ങള്‍ പ്രളയ ഭീതിയില്‍. കഴിഞ്ഞ ദിവസത്തെ ഭീതിയില്‍ നിന്ന് ഇപ്പോഴും പാലായിലെ ജനങ്ങള്‍ അടക്കം കരകയറിയിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിയിരിക്കുകയാണ്. കിഴക്കന്‍ മേഖലയിലും അതിശക്തമായ മഴയാണ്. പാലായില്‍ കഴിഞ്ഞ ദിവസം മീനച്ചിലാര്‍ കരകവിഞ്ഞൊഴുകി. കോട്ടയത്തെ ഒന്നടങ്കം ഇത് വിറപ്പിച്ചു. ഇതിന് പിന്നാലെ എല്ലാ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി തുടങ്ങിയത്. നഗരത്തിലെ പല മേഖലകളിലും വെള്ളക്കെട്ട് കൊണ്ട് റോഡുകള്‍ നിറഞ്ഞു.

1

മീനച്ചിലാറിലെ ജലനിരപ്പ് അതിവേഗമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ മീനച്ചിലാറിന്റെ കൈവഴികളിലും കൊടൂരാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. അധികൃതര്‍ വൈകീട്ട് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മണര്‍കാട്, അയര്‍ക്കുന്നം പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങള്‍ മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലാണ്. പലയിടത്തും ഗതാഗതം നിലച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ റോഡുകള്‍ തോടുകള്‍ക്ക് സമാനമായി മാറിയിരിക്കുകയാണ്.

മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ്. വിവിധ ഇടങ്ങളില്‍ ഉരുള്‍പ്പൊട്ടലും ഉണ്ടായി. വ്യാഴാഴ്ച്ച രാത്രി മേലേത്തടം പരുത്തപാറയില്‍ പുരയിടം, കള്ളിവയലില്‍ പുരയിടം എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായിരുന്നു. ജനവാസ മേഖലയല്ലാത്ത വല്യേന്ത, കൊടുങ്ങ മേഖലയിലും ഉരുള്‍പ്പൊട്ടലുണ്ടായി. വഴി സൗകര്യം ഇല്ലാത്ത ഇവിടെ മഞ്ഞ് മൂടിക്കിടക്കുന്നത് കൊണ്ടും ഒപ്പം മഴയും കൂടിയുള്ളത് കൊണ്ട് അധികൃതര്‍ക്ക് ഇവിടേക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. പരിശോധനയും മുടങ്ങി. കാവാലിയിലാണ് കഴിഞ്ഞ ദിവസം ഉരുള്‍പ്പൊട്ടിയത്.

അതേസമയം ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വെള്ളം ഒഴുകിയെത്തി കൂട്ടിക്കള്‍ പ്രദേശത്തെ കൃഷിയിടങ്ങള്‍ നശിച്ചു. പറമ്പില്‍ വെള്ളം കലങ്ങിയെത്തുന്നത് നോക്കാന്‍ എത്തിയ ജേക്കബ് തോമസ് എന്നയാള്‍ ഒഴുക്കിപ്പെട്ടെങ്കിലും രക്ഷപ്പെട്ടു. ഇയാള്‍ക്ക് നിസ്സാര പരുക്കുകളാണ് ഉള്ളത്. പൂഞ്ഞാറിലും രണ്ടിടത്ത് ഉരുള്‍പ്പൊട്ടലുണ്ടായി. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ ചെളിയും വെള്ളവും ഒഴുകി പുത്തന്‍പറമ്പില്‍ മേരിയുടെ വീടും തകര്‍ന്നു. ഇവര്‍ വീട്ടില്‍ നിന്ന് നേരത്തെ തന്നെ താമസം മാറിയിരുന്നതിനാല്‍ അപകടമുണ്ടായിട്ടില്ല.

English summary
kottayam: flood like situation in district after meenachilar river overflown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X