കോട്ടയത്ത് മോഷണ പരമ്പര; വിമാന ടിക്കറ്റിനായി കരുതിയിരുന്ന 2.5 ലക്ഷം രൂപ കവര്‍ന്നു
കോട്ടയം: ചങ്ങനാശേരിയില്‍ വന്‍ മോഷണ പരമ്പര. ചങ്ങനാശേരി പാറേല്‍ പള്ളിക്ക് സമീപം കടമാന്‍ചിറ ക്രൈസ്റ്റ് നഗറില്‍ ചൊവ്വാഴ്ട പുലര്‍ച്ചെ നാല് വീടുകളില്‍ മോഷണം നടന്നു. വീടുകള്‍ കുത്തിത്തുറന്നാണ് മോഷണം. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന പുതുപ്പറമ്പില്‍ ജോസി വര്‍ഗീസിന്റെ ഭാര്യ സൗമ്യയ്ക്ക് കാനഡയില്‍ ജോലിക്കു പോകുന്നതിന് വിമാന ടിക്കറ്റിനായി കരുതിയിരുന്ന 2.5 ലക്ഷം രൂപ മോഷ്ടാക്കള്‍ കവര്‍ന്നു.
അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ഒന്നര പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. മോഷണം നടക്കുമ്പോള്‍ സൗമ്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. രാവിലെ ജോലിക്ക് ശേഷം ഭര്‍ത്താവ് വീട്ടിലെത്തിപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്. പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. സൗമ്യയുടെ സര്‍ട്ടിഫിക്കറ്റുകളും ബാഗും വീടിന് പിന്നില്‍ ഉപേക്ഷിച്ച നിലയില്‍ പിന്നീട് കണ്ടെത്തി.

സമീപത്ത് തന്നെയുള്ള വീട്ടില്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 900 രൂപയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീടുകള്‍ക്ക് സമീപത്ത് കൂടെ നടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫൊറന്‍സിക്, പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.












Click it and Unblock the Notifications