കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വരന്‍ മുങ്ങി; വധുവിന് മിന്നുചാര്‍ത്തി കല്യാണത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

ഞായറാഴ്ച വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോഴാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്

Google Oneindia Malayalam News
Kottayam

കല്യാണം എന്ന് പറയുന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരുപാട് പ്രതീക്ഷകളോടെ, ആ​ഗ്രഹങ്ങളോടെ , സ്വപ്നങ്ങളോടെ ആയിരിക്കും അവരുടെ ജീവിതത്തിലെ ആ പ്രധാനപ്പെട്ട ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നുണ്ടാവുക. എന്നാൽ ഇപ്പോൾ പല കല്യാണ വീടുകളിൽ കല്യാണം നടക്കുന്ന ദിവസം പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്.

സോഷ്യൽമീഡിയയിലൂടെ അത്തരത്തിലുള്ള പല സംഭവങ്ങളും നമ്മൾ കേട്ടുകാണും. വൈറൽ ആയി വീഡിയോയും കണ്ടുകാണും. കല്യാണ ദിവസം കല്യാണം വേണ്ടെന്നുപറഞ്ഞുപോയ വധുവിനേയും വരന്റെ കള്ളത്തരം കയ്യോടെ പിടിച്ചതിന് പിന്നാലെ കല്യാണം നിർത്തിവെച്ച സംഭവങ്ങളുമാെക്കെ മറ്റ് സംസ്ഥാനങ്ങിൽ സംഭവിച്ചതായി നമ്മൾ വായിച്ചു കാണും. എന്നാൽ ഇപ്പോൾ കേരളത്തിൽ നിന്നും ഇതാ അത്തരമൊരു വാർത്ത

കോട്ടയത്തെ കല്യാണം..

കോട്ടയത്തെ കല്യാണം..

കോട്ടയത്താണ് സംഭവം നടക്കുന്നത്. കല്യാണത്തിന് ഉള്ള എല്ലാ ഒരുക്കങ്ങളും തയ്യാറായിക്കഴിഞ്ഞപ്പോഴാണ് ഈ സംഭവം. വരനെ കാണാനില്ല. കല്യാണത്തലേന്നാണ് വരനെ കാണാതാവുന്നത്. ആദ്യം ഒരു ആശങ്കയുണ്ടായി. പക്ഷേ കാര്യങ്ങൾ ഭം​ഗിയായിത്തന്നെ അവസാനിച്ചു. പറഞ്ഞ മുഹൂർത്തത്തിൽ തന്നെ കല്യാണം മം​ഗളാമായി നടന്നു. സംഭവം എന്താണെന്ന് വിശദമായി പറയാം.

7 ലക്ഷം ലോട്ടറി അടിച്ചു, പക്ഷേ 61കാരനായ അധ്യാപകന് നഷ്ടമായത് 8 കോടി..ഒറ്റ കാരണം!!7 ലക്ഷം ലോട്ടറി അടിച്ചു, പക്ഷേ 61കാരനായ അധ്യാപകന് നഷ്ടമായത് 8 കോടി..ഒറ്റ കാരണം!!

 വരൻ മുങ്ങി...

വരൻ മുങ്ങി...

തലയോലപ്പറമ്പ് നദ്വത്ത് നഗർ കോട്ടൂർ ഫാത്തിമ ഷഹനാസിന്റെ വിവാ​ഹമാണ് മം​ഗളമായി നടന്നത്. ഞായറാഴ്ച വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോഴാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. ഇതിന് പിന്നാലെയാണ് ആ നിർണായക തീരുമാനം ഉണ്ടാവുന്നത്. ഫാത്തിമയെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുമീർ മുന്നോട്ടുവന്നു.

വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സുമീർ

വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സുമീർ

വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുമീർ. എന്നാൽ വരൻ വരാതെ കല്യാണം മുടങ്ങിയപ്പോൾ ഫാത്തിമയെ വിവാഹം കഴിക്കാമെന്ന് ഇദ്ദേഹം പറയുകയായിരുന്നു. ഇതോടെ കല്യാണം മുടങ്ങുമെന്ന ആശങ്കയിൽ നിന്ന എല്ലാവർക്കും സമാധാനമായി. പറഞ്ഞ മുഹൂർത്തത്തിൽ തന്നെ ഫാത്തിമയ്ക്ക് സുമീർ മിന്നുചാർത്തി. നദ്വത്ത് നഗർ കെ കെ പി ജെ ഓഡിറ്റോറിയത്തിൽ നടന്ന നിക്കാഹിന് ഷാജഹാൻ മൗലവി നേതൃത്വം നൽകി.

എത്ര സംഭവങ്ങൾ..

എത്ര സംഭവങ്ങൾ..

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ ഉള്ള വാർത്തകൾ ഇടയ്ക്കിടെ നമ്മൾ കേൾക്കാറുണ്ട്. എണ്ണാൻ പോലും അറിയാത്ത വരനെ അവസാനം നിമിഷം വേണ്ടെന്ന് വെച്ച വധുവിന്റെ വാർത്തയും വൈകല്യം മറച്ചുവെച്ച് വിവാഹത്തിന് എത്തിയ വധു വരനെ കണ്ട് ബോധംകെട്ട് വീണതും വിവാഹം വേണ്ടെന്ന് വെച്ച സംഭങ്ങൾ വരെ നടന്നിട്ടുണ്ട്..

English summary
Kottayam: groom went missing, Youth Congress worker married the bride, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X