കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യപിച്ചാല്‍ അമ്മയെ തല്ലും.. സഹികെട്ട് ഭാര്യ തന്നെ 'പണി' കൊടുത്തു; കൊച്ചുമോനെ പൊലീസ് പൊക്കിയത് ബാറില്‍നിന്ന്

കേട്ടലറയ്ക്കുന്ന ഭാഷയിലാണ് ഇയാള്‍ സ്വന്തം അമ്മയേയും സഹോദരനേയും അസഭ്യം പറയുന്നത്

Google Oneindia Malayalam News
kochumon

കോട്ടയം: കോട്ടയം ജില്ലയിലെ മീനടത്ത് വൃദ്ധ മാതാവിനേയും സഹോദരനേയും അതിക്രൂരമായി മര്‍ദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചുമോന്‍ ആണ് പാമ്പാടി പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ മദ്യലഹരിയില്‍ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കാറുണ്ട്.

നേരത്തേയും ഇയാള്‍ മാതാവിനെ മര്‍ദിക്കുകയും തെറി വിളിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി മാതാവിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഭാര്യ വാര്‍ഡ് മെമ്പര്‍ക്ക് കൈമാറുകയായിരുന്നു. മെമ്പര്‍ ആണ് ഇത് പൊലീസിന് കൈമാറിയത്.

രാഹുലിനും ആതിയയ്ക്കും കോടികള്‍ സമ്മാനമായി കിട്ടിയോ..? സുനില്‍ ഷെട്ടിക്ക് പറയാനുള്ളത് ഇങ്ങനെരാഹുലിനും ആതിയയ്ക്കും കോടികള്‍ സമ്മാനമായി കിട്ടിയോ..? സുനില്‍ ഷെട്ടിക്ക് പറയാനുള്ളത് ഇങ്ങനെ

ഇതോടെ പാമ്പാടി എസ് എച്ച് ഒ സുവര്‍ണകുമാറും സംഘവും പാമ്പാടിയിലെ ബാറില്‍ നിന്ന് കൊച്ചുമോനെ പിടികൂടുകയായിരുന്നു. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും ആണ് കൊച്ചുമോന് എതിരെ കേസെടുത്തിരിക്കുന്നത്.

ഹൈദരാബാദ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ ഡോക്യുമെന്ററി പ്രദര്‍ശനം; കശ്മീര്‍ ഫയല്‍സുമായി എബിവിപിയുംഹൈദരാബാദ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ ഡോക്യുമെന്ററി പ്രദര്‍ശനം; കശ്മീര്‍ ഫയല്‍സുമായി എബിവിപിയും

93 കാരിയായ അമ്മയേയും സഹോദരനേയും ഇവര്‍ കിടക്കുന്ന മുറിയിലെത്തി കൊച്ചുമോന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവരെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഈ സമയം കൊച്ചുമോന്റെ ഭാര്യ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

arrest

മാതാവിനെ ചീത്ത വിളിക്കുകയും കൈകൊണ്ട് മുഖത്തിന് അടിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കട്ടിലില്‍ കിടക്കുന്ന സഹോദരനെ കഴുത്തില്‍ പിടിച്ചു ഉയര്‍ത്തുന്നതും ഈ സമയം മാതാവ് കരയുന്നതും വീഡിയോയിലുണ്ട്.

ധോണിയോട് കാണിച്ചത് ക്രൂരത, മനുഷ്യത്വം വേണം; ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് ഗണേഷ് കുമാര്‍ധോണിയോട് കാണിച്ചത് ക്രൂരത, മനുഷ്യത്വം വേണം; ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് ഗണേഷ് കുമാര്‍

കൊച്ചുമോന്റെ മാതാവ് മറിയാമ്മ തോമസിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം മര്‍ദ്ദനമേറ്റ വയോധികര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ് എന്ന് പൊലീസ് അറിയിച്ചു. നേരത്തേയും കൊച്ചുമോന്‍ മാതാവിനെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

English summary
Kottayam: here is how wife trapped husband who brutally beat up an elderly mother after drunk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X