കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് നടന്നത് വന്‍ തട്ടിപ്പ്...പീഡനക്കേസിന്റെ പേരില്‍, സംഘം തട്ടിയത് ലക്ഷങ്ങള്‍, നിരവധി പേരെ

Google Oneindia Malayalam News

കോട്ടയം: ഹണിട്രാപ്പിന്റെ പേരില്‍ കോട്ടയത്ത് നടന്നത് വന്‍ തട്ടിപ്പ്. പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. നിരവധി പേരെ ഇവര്‍ കബളിപ്പിച്ചതായി റിപ്പോര്‍ട്ട്. ലക്ഷങ്ങളാണ് കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ലതാദേവി എന്ന സ്ത്രീയാണ് മുഖ്യപ്രതി. മറ്റ് രണ്ട് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.

1

കേസില്‍ ഉള്‍പ്പെട്ടുവെന്ന് പറയുന്ന അടിമാലി ബാറിലെ അഭിഭാഷകന്‍ ചാറ്റുപ്പാറ മറ്റപ്പിള്ളില്‍ ബെന്നി മാത്യുവിനോട് കോടതിയില്‍ ഹാജരാവാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം തട്ടിപ്പിന് ഇരയായ മൂന്ന് പേര്‍ കൂടി അടിമാലി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അടിമാലി ടൗണില്‍ ചെരുപ്പുകട നടത്തുന്ന വിജയന്റെ പരാതിയിലാണ് ഈ തട്ടിപ്പ് സംഘം അറസ്റ്റിലായത്. വിജയനെ ഭീഷണിപ്പെടുത്തി ഒന്നേകാല്‍ ലക്ഷം രൂപയോളം ലതാദേവിയും സംഘവും തട്ടിയെടുത്തിയിരുന്നു.

വിജയന്റെ ബന്ധുവിന്റെ പേരിലുള്ള ഒമ്പതര സെന്റ് സ്ഥലം വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തിയ ലതാദേവി വിജയനുമായി നില്‍ക്കുന്ന ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് കാണിച്ചായിരുന്നു പിന്നീടുള്ള ഭീഷണി. ഇതിന് പിന്നാലെ യുവതിയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് മുന്‍ ഡിവൈഎസ്പി വിജയനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തെളിവ് കൈയ്യിലുണ്ടെന്നും, അവര്‍ കേസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പറഞ്ഞു. കേസായാല്‍ നാണക്കേടാവുമെന്നും പറയുകയായിരുന്നു.

്അതേസമയം വിജയനെ വിളിച്ച ഡിവൈഎസ്പിയും തട്ടിപ്പുകാരനായിരുന്നു. ഇവരുടെ ഭീഷണിയെ തുടര്‍ന്ന് ആദ്യം 70000 രൂപ വിജയന്‍ നല്‍കിയിരുന്നു. പിന്നീട് 67000 രൂപ കൂടി നല്‍കേണ്ടി വന്നു. പിന്നീട് ഭീഷണി കടുക്കുന്നതാണ് കണ്ടത്. ഏഴുലക്ഷം രൂപ കൂടി വേണമെന്നായിരുന്നു ലതാദേവിയുടെ ആവശ്യം. ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. മറ്റൊരു പ്രതിയായ ഷെമീറുമായി വിജയന്റെ വീട്ടിലെത്തി ഇവര്‍ ചെക്കുകളില്‍ ഒപ്പിടുവിച്ചു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കാന്‍ വിജയന്‍ തീരുമാനിച്ച.് ഒടുവില്‍ ഇവര്‍ അറസ്റ്റിലാവുകയായിരുന്നു. പതിനാലാംമൈല്‍ സ്വദേശിയും ഇവര്‍ക്കെതിരെ പരാതിയുമായി വന്നിട്ടുണ്ട്. ഒരു പോസ്റ്റുമാനില്‍ നിന്നും ഇവര്‍ പണം തട്ടിയെടുത്തിട്ടുണ്ട്.

English summary
kottayam: honey drop case 3 persons arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X