കോട്ടയത്ത് വീട്ടുജോലിക്കാരിയുടെ മാല മോഷ്ടിച്ച വീട്ടുടമയും ഭാര്യയും അറസ്റ്റിൽ; സംഭവം ഇങ്ങനെ, തന്ത്രം പാളി!
കോട്ടയം: കോട്ടയത്ത് വീട്ടുജോലിക്കാരിയുടെ സ്വർണമാല മോഷ്ടിച്ച വീട്ടുടമയും ഭാര്യയും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് ആന്റണി ( 31) ഭാര്യ നേഹ രവി ( 35) , എറണാകുളം പെരുമ്പടപ്പ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ അരൂർ ഉള്ളാറക്കളം അർജുൻ ( 22) എന്നിവരാണ് അറസ്റ്റിലായത്.
അയ്മനം സ്വദേശിനിയുടെ രണ്ട് പവൻ തൂക്കം ഉള്ള മാലയാണ് മോഷണം Sപോയത്. ഇവർ ആഷിക് ആന്റണിയു വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലി ചെയ്ത വകയിൽ ശമ്പളം നൽകാനുണ്ടായിരുന്നു. കയ്യിൽ പണമില്ലത്തതിനാൽ വീട്ടിലെ ടി വി എടുത്തിട്ട് ശമ്പള കുടിശ്ശിക കുറച്ച് 80000 രൂപ തരണമെന്ന് ആഷിക് വീട്ടമ്മയോട് പറഞ്ഞു. വീട്ടമ്മ ഇത് അംഗീകരിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഒക്ടോബർ 16 ന് ടി വി ഫിറ്റ് ചെയ്യുന്നതിനായി ആഷികും ഭാര്യ നേഹയും സുഹൃത്തായ അർജുനും വീട്ടു ജോലിക്കാരിയുടെ വീട്ടിലെത്തി. ഇതിന് ശേഷം വീട്ടു ജോലിക്കാരിയുടെ മുറയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കമുള്ള സ്വർണ മാല മോഷ്ടിച്ച് കൊണ്ട് അവിടെ നിന്ന് കടന്നുകളഞ്ഞു.
പിന്നാലെ ഇവർ പോലീസിൽ പരാതി നൽകി. ആഷിക് ആന്റണിയുടെ പേരില് കളമശ്ശേരി, കോട്ടയം , കോട്ടയം വെസ്റ്റ്, മൂവാറ്റുപുഴ എന്നീ സ്റ്റേശനുകളിൽ ക്രിമിനൽ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്തു.












Click it and Unblock the Notifications