സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; 27 ദിവസം പ്രായമായ സ്വന്തം കുഞ്ഞുള്ള ഭാര്യവീട് ആക്രമിച്ച് യുവാവ്

കോട്ടയം: സ്ത്രീധനത്തെച്ചൊല്ലി 27 ദിവസം പ്രായമായ സ്വന്തം കുട്ടിയുള്ള ഭാര്യാ വീട്ടിലെത്തി അതിക്രമം കാണിച്ച് യുവാവ്. കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ ആണ് സംഭവം. ഗുണ്ടാ സംഘത്തോടൊപ്പമാണ് ഇയാള്‍ ആക്രമണം നടത്തിയത്. തിരുവല്ല മുത്തൂര്‍ സ്വദേശി സന്തോഷ് ആണ് ഗുണ്ടാ സംഘത്തിനൊപ്പം ഭാര്യാ വീട്ടില്‍ കയറി അതിക്രമം നടത്തിയത്.
സംഭവത്തില്‍ യുവതിയുടെ മാതാവിന്റെ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കുമാരനല്ലൂര്‍ പുതുക്കുളങ്ങര വീട്ടില്‍ വിജയകുമാരി അമ്മയുടെ വീടാണ് സന്തോഷും സംഘവും അടിച്ച് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
വിജയകുമാരിയുടെ പരാതിയില്‍ സന്തോഷ് അടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു വര്‍ഷം മുന്‍പായിരുന്നു വിജയകുമാരിയുടെ മകളും സന്തോഷും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് 35 പവന്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം സന്തോഷ് വിറ്റു.
പിന്നീട് വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് സന്തോഷ്, ഭാര്യയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും, ചെയ്തിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതി പ്രസവത്തിനായി കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേയ്ക്ക് വരികയും ചെയ്തു. എന്നാല്‍ ഇതിനിടെ യുവതിയെ വന്ന് കാണാന്‍ പോലും സന്തോഷ് തയ്യാറായില്ല എന്നാണ് വിജയകുമാരി പറയുന്നത്.
ഇതിനിടെ .യാതൊരു പ്രകോപനവുമില്ലാതെ ഞായറാഴ്ച രാത്രിയില്‍ മദ്യപിച്ചെത്തിയ സന്തോഷ് യുവതിയുടെ മാതാവിനെയും, സഹോദരനെയും ഭീഷണിപ്പെടുത്തി. കേട്ടാലറക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും ചെയതു. സ്ത്രീധനമായി നല്‍കിയ 35 പവന്‍ സ്വര്‍ണം മുക്കുപണ്ടമാണ് എന്നും ആരോപിച്ചു.
ഇതോടെ ഫോണിലൂടെ രണ്ട് വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നലെ വിജയകുമാരിയും മക്കളും രാത്രിയില്‍ തന്നെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതിന് ശേഷമാണ് ഞായറാഴ്ച രാത്രി 12 മണിയോടെ സന്തോഷ് അക്രമി സംഘത്തിനൊപ്പം എത്തി വീട് അടിച്ചു തകര്‍ത്തത്.
വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത സന്തോഷും കൂട്ടരും വീട്ടുകാരെ അസഭ്യം വിളിക്കുകയും ചെയ്തു. ഈ സമയമെല്ലാം 27 ദിവസം മാത്രം പ്രായമായ സന്തോഷിന്റെ കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. ഇവര്‍ വീടിനു നേരെ കല്ലെറിയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.












Click it and Unblock the Notifications