കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ വന്നാല്‍ നിറഞ്ഞുകവിയുന്ന ബസ് സ്‌റ്റോപ്പ്.... ബസ്സില്‍ കയറണമെങ്കില്‍ പതിനെട്ടടവും പയറ്റണം!!

Google Oneindia Malayalam News

കോട്ടയം: മഴയാണ് തകര്‍ത്ത് പെയ്യുന്നത്. ബസ് കാത്തുനില്‍ക്കുമ്പോള്‍ കയറി നില്‍ക്കാന്‍ ഒരിടം ഇപ്പോള്‍ അത്യാവശ്യമാണ്. പക്ഷേ അത്തരമൊരു ഇടം തന്നെ ഗുലുമാല്‍ കേന്ദ്രമായാലോ. അങ്ങനെയൊന്നാണ് കോട്ടയത്ത് ഉള്ളത്. ഒരു മഴ പെയ്താല്‍ നഗരത്തിലെ പല ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വെള്ളത്തിനടിയിലാവുന്ന അവസ്ഥയാണ്. ഇങ്ങനെ പോയാല്‍ യാത്രക്കാര്‍ എന്താണ് ചെയ്യുക. കിഴക്കന്‍ മേഖലയിലേക്ക് പോകാന്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ കാര്യമാണ് ഏറ്റവും കഷ്ടം.

1

ഈസ്റ്റ് പോലീസ് സ്‌റ്റേഷന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രമാണ് വെള്ളപ്പൊക്കത്തില്‍ ദുരിതത്തില്‍ നാട്ടുകാര്‍ക്കും ബസ് കാത്തിരിക്കുന്നവര്‍ക്കും ദുരിതം മാത്രം സമ്മാനിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ എത്തുന്നവര്‍ ഇവിടെയാണ് ബസ് കയറാന്‍ എത്തുന്നത്. മഴവെള്ളം സുഗമമായി ഒഴുകാന്‍ സൗകര്യമില്ലാത്തതിനാല്‍ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പലപ്പോഴും കയറാന്‍ കൂടി സാധിക്കില്ല.

്അതേസമയം എന്തിനാണ് ഇത്തരമൊരു ബസ് കാത്തിരിപ്പ് കേന്ദ്രമെന്ന് നാട്ടുകാര്‍ വൈകാതെ തന്നെ ചോദിച്ച് തുടങ്ങുമെന്ന് ഉറപ്പ്. മഴയില്ലാത്ത സമയത്ത് മാത്രമായി കാത്തിരിപ്പ് കേന്ദ്രം നടത്തേണ്ടി വരുമോ എന്ന് പരിഹസിക്കുന്നവരുണ്ട്. പലരും വെള്ളക്കെട്ടിനൊപ്പം കാത്തിരിപ്പ് കേന്ദ്രവും ഒഴിവാക്കി റോഡില്‍ വെള്ളമില്ലാത്ത ഭാഗത്താണ് നില്‍ക്കുന്നത്. വാഹനങ്ങള്‍ വെള്ളം തെറിപ്പിച്ച് കടന്നുപോകുമ്പോള്‍ ഇതില്‍ നിന്ന് രക്ഷനേടാന്‍ ഓടുന്ന യാത്രക്കാരും ഇവിടെ സ്ഥിരം കാഴ്ച്ചയാണ്.

Recommended Video

cmsvideo
heavy rain in Kerala till september 14 | Oneindia Malayalam

കളക്ടറേറ്റ് വളപ്പ്, റോഡ് എന്നിവിടങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം താഴ്ന്ന പ്രദേശമായ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചുറ്റിലും കെട്ടി കിടക്കുന്നതാണ് പ്രശ്‌നത്തിന്റെ കാരണം. ഓട നിര്‍മിക്കണമെന്നത് മാത്രമാണ് ശാശ്വതമായ പരിഹാരം. ഇതു സംബന്ധിച്ച് താലൂക്ക് വികസന സമിതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. റോഡില്‍ ഓട പണിയുന്നതിന് സൗകര്യമില്ലാത്തതിനാല്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പിലൂടെ വെള്ളം കടത്തി വിടാമെന്ന് വികസന സമിതി നിര്‍ദേശിച്ചു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ റവന്യു വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ നടപടി വൈകുകയാണ്.

English summary
kottayam: if rains this bus stop look like a swimming pool travelers facing problems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X