കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് സിപിഐക്ക് തനിവഴി; പിന്നോട്ടില്ലെന്ന് ജോസ് പക്ഷം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

Google Oneindia Malayalam News

കോട്ടയം: ജില്ലാ പഞ്ചായത്ത്, പാലാ നഗരസഭ സീറ്റ് വിഭജന വിഷയത്തില്‍ എല്‍ഡിഎഫില്‍ നിലനില്‍ക്കുന്ന തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. രണ്ടിടത്തും മുന്നണി സമവാക്യം വിട്ട് ഓരോ പാര്‍ട്ടികളും മല്‍സര രംഗത്തിറങ്ങാന്‍ സാധ്യത. തര്‍ക്കത്തില്‍ പരിഹാരമായിട്ടില്ലെങ്കിലും ഇന്ന് വൈകീട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണം.

സിപിഐയും കേരള കോണ്‍ഗ്രസ് എമ്മുമാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കൂടുതല്‍ സീറ്റ് വേണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. ഒന്ന് വിട്ടു തന്നില്ലേ എന്ന് സിപിഐയും പറയുന്നു. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

 ഞങ്ങളാണ് ശക്തര്‍

ഞങ്ങളാണ് ശക്തര്‍

കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസിനുള്ള ശക്തി മറ്റൊരു പാര്‍ട്ടിക്കുമില്ല. ആ ശക്തിക്ക് അനുസരിച്ചുള്ള സീറ്റുകളില്‍ മല്‍സരിക്കണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും ഇനിയും വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും സിപിഐ പറയുന്നു. ഇതോടെയാണ് തര്‍ക്കം രൂക്ഷമായത്.

ഒന്നിലധികം വി്ട്ടുകൊടുക്കില്ല

ഒന്നിലധികം വി്ട്ടുകൊടുക്കില്ല

കോട്ടയം ജില്ലാ പഞ്ചായത്തില്‍ 11 സീറ്റുകളില്‍ മല്‍സരിക്കണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. അതിന് സിപിഐ സീറ്റ് വിട്ടുകൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. മൂന്ന് സീറ്റ് സിപിഎം വിട്ടുകൊടുത്തിട്ടുണ്ട്. സിപിഐ രണ്ടു സീറ്റ് നല്‍കണമെന്ന ആവശ്യപ്പെട്ടു. എന്നാല് ഒന്ന് മാത്രമേ വിട്ടുകൊടുക്കൂ എന്നാണ് സിപിഐ നിലപാട്.

സുപ്രധാന യോഗങ്ങള്‍

സുപ്രധാന യോഗങ്ങള്‍

ജില്ലാ പഞ്ചായത്തിലേക്കും പാലാ മുന്‍സിപ്പാലിറ്റിയിലേക്കും തങ്ങള്‍ മല്‍സരിച്ചുവന്നിരുന്ന സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് കോട്ടയത്ത് നടക്കുകയാണ്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സെക്രട്ടറിയേറ്റ് തീരുമാനിക്കും.

 ഒറ്റയ്ക്ക് മല്‍സരിച്ചേക്കും

ഒറ്റയ്ക്ക് മല്‍സരിച്ചേക്കും

സിപിഐ ജില്ലാ സെക്രട്ടേറിയറ്റില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കുന്നുണ്ട്. തങ്ങള്‍ മല്‍സരിച്ചിരുന്ന സീറ്റുകള്‍ തങ്ങള്‍ക്ക് തന്നെ വേണമെന്ന് സിപിഐ വാദിക്കുന്നു. തന്നില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. പാലാ മുന്‍സിപ്പാലിറ്റിയില്‍ തനിച്ച് മല്‍സരിക്കുന്ന കാര്യവും സിപിഐ ആലോചിക്കുന്നു.

 കേരള കോണ്‍ഗ്രസിന്റെ ആവശ്യം

കേരള കോണ്‍ഗ്രസിന്റെ ആവശ്യം

ജില്ലാ പഞ്ചായത്തില്‍ 11 സീറ്റും പാലാ മുന്‍സിപ്പാലിറ്റിയില്‍ 13 സീറ്റുമാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്. കോട്ടയത്ത് അവര്‍ക്കുള്ള കരുത്ത് അനുസരിച്ച് ഇത്രയെങ്കിലും സീറ്റില്‍ മല്‍സരിക്കണമെന്നും ആവശ്യമുന്നയിക്കുന്നു. ജില്ലാ പഞ്ചായത്തില്‍ 5 സീറ്റില്‍ മല്‍സരിച്ച സിപിഐ ഒരു സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായി. ഒന്ന് കൂടി വിട്ടുകൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ തയ്യാറായിട്ടില്ല.

പാലായിലെ ഏഴ് സീറ്റുകള്‍

പാലായിലെ ഏഴ് സീറ്റുകള്‍

പാലാ മുന്‍സിപ്പാലിറ്റിയില്‍ സിപിഐ ഏഴ് സീറ്റിലാണ് മല്‍സരിച്ചിരുന്നത്. അത്ര തന്നെ സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് സിപിഐ ആവശ്യപ്പെടുന്നു. എന്നാല്‍ വിട്ടുവീഴ്ച വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സിപിഎം കേരള കോണ്‍ഗ്രസിന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ തങ്ങളെ ഇരകളാക്കരുത് എന്ന് സിപിഐ വ്യക്തമാക്കി.

 എന്‍സിപി വട്ടപ്പൂജ്യം

എന്‍സിപി വട്ടപ്പൂജ്യം

എല്‍ഡിഎഫിലെ ഘടകകക്ഷികളും അതൃപ്തിയിലാണ്. കേരള കോണ്‍ഗ്രസ് എം മുന്നണിയിലെത്തിയതോടെ എന്‍സിപി പൂജ്യമായി. ജില്ലാ പഞ്ചായത്തിലും പാലാ നഗരസഭയിലും അവര്‍ക്ക് ഇത്തവണ സീറ്റില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റും വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ആശങ്ക എന്‍സിപിക്കുണ്ട്.

ആരാണ് രണ്ടാമന്‍

ആരാണ് രണ്ടാമന്‍

എല്‍ഡിഎഫിലെ രണ്ടാമത്തെ പാര്‍ട്ടി ആര് എന്ന തര്‍ക്കമാണ് പ്രധാനമായും നിലനില്‍ക്കുന്നത്. തങ്ങളാണ് രണ്ടാം കക്ഷി എന്ന് സിപിഐ വാദിക്കുന്നു. എന്നാല്‍ കോട്ടയം ജില്ലയില്‍ രണ്ടാം കക്ഷി തങ്ങളാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പറയുന്നു. തര്‍ക്കം രൂക്ഷമായി നില്‍ക്കവെയാണ് ഇന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നത്.

ബിഹാറില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചേക്കും, എന്‍ഡിഎ യോഗം ഇന്ന്

Recommended Video

cmsvideo
തിരുവനന്തപുരം; മുന്നണിയിലെ രണ്ടാം കക്ഷി സിപിഐ തന്നെ;സിപിഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ എൽഡിഎഫ് 'ജനകീയ പ്രതിരോധം': അണിനിരക്കുന്നത് 25 ലക്ഷം പേർ!!

English summary
Kottayam LDF Candidate List Declaration today; CPI and Kerala Congress M likely to contest alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X