കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലും എല്‍ഡിഎഫ് തേരോട്ടം, പഞ്ചായത്ത് ഭരണം പിടിച്ചു!!

Google Oneindia Malayalam News

കോട്ടയം: പാലായില്‍ മാത്രമല്ല, ഉമ്മന്‍ ചാണ്ടിയും പഞ്ചായത്തിലും എല്‍ഡിഎഫ് തേരോട്ടം. ഇക്കുറി പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചു. ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ അമ്പത് വര്‍ഷമായി നിയമസഭയിലേക്ക് അയക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. ഇവിടെയുള്ള പഞ്ചായത്താണ് ഇപ്പോള്‍ യുഡിഎഫ് കൈവിട്ടിരിക്കുന്നത്. യുഡിഎഫിന്റെ ഏഴ് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ വിജയിച്ചു. എന്നാല്‍ എല്‍ഡിഎഫ് ആറിടത്തും എല്‍ഡിഎഫിന്റെ സ്വതന്ത്രര്‍ രണ്ടിടത്തും വിജയിച്ചു. യുഡിഎഫിന് കോട്ടയം ജില്ലയില്‍ തന്നെ ഏറ്റവും പ്രതീക്ഷയുള്ള പഞ്ചായത്തായിരുന്നു പുതുപ്പള്ളി. പ്രമുഖ നേതാക്കളുടെ പഞ്ചായത്തുകളെല്ലാം ഇത്തരത്തില്‍ യുഡിഎഫ് കൈവിട്ടിരിക്കുകയാണ്.

1

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ നന്നായി സഹായിച്ചിരിക്കുകയാണ്. അതേസമയം എല്‍ഡിഎഫ് ഇത്തവണ പിടിക്കാമെന്ന പ്രതീക്ഷിച്ച പഞ്ചായത്താണ് പുതുപ്പള്ളി. കഴിഞ്ഞ തവണ മികച്ച മുന്നേറ്റം നടത്താനും എല്‍ഡിഎഫിന് സാധിച്ചിരുന്നു. 18 സീറ്റുള്ള പഞ്ചായത്തില്‍ ഏഴ് സീറ്റുകളാണ് എല്‍ഡിഎഫ് കഴിഞ്ഞ തവണ നേടിയിരുന്നത്. അന്ന് 11 പതിനൊന്ന് സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്. ഇക്കുറി ശക്തമായ പോരാട്ടം വന്നപ്പോള്‍ കൂടുതല്‍ ഭൂരിപക്ഷം നേടുന്ന ഉമ്മന്‍ ചാണ്ടി ഇഫക്ടിലായിരുന്നു കോണ്‍ഗ്രസ് വിശ്വാസം അര്‍പ്പിച്ചത്.

എലിക്കുളത്ത് യുഡിഎഫ് പിന്തുണയോടെ എന്‍സിപി സ്വതന്ത്രന് വിജയം, വോട്ടുമറിച്ചെന്ന് ജോസ് വിഭാഗം!!എലിക്കുളത്ത് യുഡിഎഫ് പിന്തുണയോടെ എന്‍സിപി സ്വതന്ത്രന് വിജയം, വോട്ടുമറിച്ചെന്ന് ജോസ് വിഭാഗം!!

കോണ്‍ഗ്രസിന്റെ വിശ്വാസം ഇത്തവണ തീര്‍ത്തും തെറ്റുന്നതാണ് പുതുപ്പള്ളിയില്‍ കണ്ടത്. മീനടം, പുതുപ്പള്ളി, പാമ്പാടി, മണര്‍കാട്, അയര്‍കുന്നം, അകലക്കുന്നം, കൂരോപ്പട, വാകത്താനം, എന്നിവയാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ പഞ്ചായത്തുകള്‍. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ മാത്രമല്ല രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാര്‍ഡുകളിലും എല്‍ഡിഎഫ് തന്നെ വിജയിച്ചു. മുല്ലപ്പള്ളിയുടെ വീട് സ്ഥിതി ചെയ്യുന്ന അഴിയൂര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ എല്‍ജെഡി സ്ഥാനാര്‍ത്ഥി റീന രയരോത്ത് വിജയിച്ചു. ഇത് വലിയ നാണക്കേടാണ് കോണ്‍ഗ്രസിന് സമ്മാനിച്ചത്.

രമേശ് ചെന്നിത്തലയുടെ വീടിരിക്കുന്ന ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ 14ാം വാര്‍ഡ് എരിക്കലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജ മഞ്ജുവാണ് വിജയിച്ചത്. സുജ 326 വോട്ടുകളും രണ്ടാം സ്ഥാനത്തുള്ള സുലേഖ 186 വോട്ടുകളുമാണ് നേടിയത്. കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാര്‍ഡായ ഉള്ളൂരിലും വിജയം എല്‍ഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആതിര എല്‍എസ് 433 വോട്ടിനാണ് വിജയിച്ചത്. ഇത് യുഡിഎഫ് ഭരിക്കുന്ന വാര്‍ഡാണ്. അതേസമയം കല്ലാമലയിലെ തോല്‍വിയില്‍ മുല്ലപ്പള്ളിക്കെതിരെ ആര്‍എംപിയും രംഗത്തെത്തി.

Recommended Video

cmsvideo
തകര്‍ന്നടിഞ്ഞ് യുഡിഎഫ്, മെച്ചപ്പെട്ട് ബിജെപി | Oneindia Malayalam

English summary
kottayam local body election results: ldf win oommen chandi's puthupally panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X