കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യ സംസ്കരണത്തിന് കോട്ടയം മാതൃക: പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റ് വിജയത്തിലേക്ക്

  • By Desk
Google Oneindia Malayalam News

കോട്ടയം: കോട്ടയം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിന്റെ പ്രവര്‍ത്തനം കരുത്താർജിക്കുന്നു. മാലിന്യ സംസ്‌കരണത്തിനുള്ള പുതിയ മാതൃകയാവുകയാണ് കോട്ടയം ജില്ലയിലെ ളാലം ബ്ലോക്ക് പഞ്ചായത്ത്. പ്രവര്‍ത്തനം ആരംഭിച്ച് നാല് മാസം പൂർത്തിയാവുമ്പോൾ മൂന്ന് ജീവനക്കാരില്‍ നിന്നും രണ്ടുജീവനക്കാരെ കൂടി അധികം നിയമിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ളാലം ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിലെ ഓരോ വീടുകളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകരും ഹരിതകര്‍മ്മ സേനയും മുഖേന ശേഖരിക്കുന്ന പ്ലാസ്റ്റികാണ് ഷ്രെഡ്ഡിംഗ് യൂണിറ്റിലെത്തിക്കുന്നത്. ഓരോ വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവനുസരിച്ച് ഒരു നിശ്ചിത തുക ഓരോ വീട്ടുകാരും നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. മാസത്തില്‍ ഒരു തവണ വീതമാണ് പ്ലാസ്റ്റിക് ശേഖരിക്കുക.

kottayam

ശേഖരിക്കുന്ന മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി ഷ്രെഡിംഗിങ് യൂണിറ്റിലൂടെ പൊടിച്ച് ടാര്‍ കമ്പനികള്‍ക്കു നല്‍കുകയാണ് ഷ്രെഡ്ഡിംഗ് യൂണിറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ബ്ലോക്ക് ഇതു സംബന്ധിച്ച കരാറുണ്ടാക്കിയിട്ടുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക്കിന്റെ കനമനുസരിച്ച് തരം തിരിച്ചാണ് സംസ്‌കരണം നടത്തുന്നത്. പരിസര മലിനീകരണം ഉണ്ടാകാത്ത രീതിയിലാണ് ഇവിടെ യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് പൊടിക്കുമ്പോള്‍ മണമോ പൊടിയോ പുകയോ ഉണ്ടാവാതിരിക്കുന്നതിനുളള 7.5 എച്ച്.പിയുടെ മൊട്ടോര്‍ ഘടിപ്പിച്ച അത്യാധുനിക ബെയ്ലിംഗ് യൂണിറ്റും ഷ്രെഡ്ഡിംഗ് യൂണിറ്റിൽ സ്ഥാപിച്ചിട്ടുണ്ട്.


മുത്തോലി പഞ്ചായത്തിന്റെ പ്ലാന്റിന്റെ മേല്‍നോട്ടത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ക്ലീന്‍ കേരള മിഷന്റെ സഹകരണത്തോടെ 16 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റ് സ്ഥാപിച്ചത്. മണിക്കൂറില്‍ നൂറു കിലോ പ്ലാസ്റ്റിക്ക് പൊടിച്ചു സംസ്‌കരിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. ഒരു ദിവസം ഒരു ടണ്‍ പ്ലാസ്റ്റിക് ഷ്രെഡ് ചെയ്യുന്നതിനുളള 15 എച്ച്.പി. മോട്ടോറാണ് യൂണിറ്റിലുളളത്. ഇതില്‍ നിന്ന് 800 കിലോഗ്രാം നല്ല പ്ലാസ്റ്റിക് പുനഃരുപയോഗത്തിനായി ലഭിക്കുകയും ചെയ്യ

കുടുംബശ്രീയ്ക്കും ഹരിതകര്‍മ്മസേനയ്ക്കും ശേഖരിക്കുന്നതിന് പുറമേ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സാധനങ്ങള്‍ പലരും ഇവിടെ എത്തിച്ചു നല്‍കാറുമുണ്ട്. സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിനും ഹരിതചട്ടം പാലിക്കുന്നതിനുമുള്ള നടപടികള്‍ ശക്തമാക്കാനൊരുങ്ങുകയാണ് ബ്ലോക്ക്. ബ്ലോക്കിന് കീഴിലുള്ള ആറ് പഞ്ചായത്തുകളുടെ സഹകരണത്തോടെ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്താനും ആലോചനകൾ നടന്നുവരുന്നുണ്ട്.

English summary
kottayam-local-news about plastic waste disposal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X