Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂളുകളുടെ ഉയര്‍ന്ന നിലവാരം നാടിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: സ്‌കൂളുകളുടെ ഉയര്‍ന്ന നിലവാരം നാടിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്‌കൂളുകള്‍ നന്നായാല്‍ തലമുറ നന്നാകുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍.എ പറഞ്ഞു. കോട്ടയം ജില്ലയിൽ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളിലെ പ്രഥമ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് അതോടൊപ്പം ഈ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന തൊഴില്‍ രംഗങ്ങളില്‍ മികച്ച അവസരങ്ങള്‍ നേടാനും സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ മേഖലയിലെ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ തുക ചെലവിടേണ്ടതുണ്ടെന്നും അദ്ദേഹം തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാണിച്ചു. ജില്ലയിലെ 148 സ്‌കൂളുകളിലെ പ്രഥമ അധ്യാപകരേയും ഗിന്നസ് ബുക്ക് ജേതാവ് ബിനു കണ്ണന്താനത്തിനെയും ചടങ്ങില്‍ ആദരിച്ചു.

Kottayam

കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.അജിത് മുതിരമല, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, അംഗങ്ങളായ പി.സുഗതന്‍, ബെറ്റി റോയ്, പെണ്ണമ്മ ജോസഫ്, ലിസമ്മ ബേബി, വി.കെ.സുനില്‍ കുമാര്‍, ജയേഷ് മോഹന്‍, കെ.കെ.രഞ്ജിത് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ജെസിമോള്‍ മനോജ് സ്വാഗതവും സെക്രട്ടറി ടി.ജെ.വര്‍ക്കി നന്ദിയും പറഞ്ഞു. ചടങ്ങില്‍ സംബന്ധിച്ച പ്രഥമാധ്യാപകര്‍ക്ക് ബിനു കണ്ണന്താനം മോട്ടിവേഷന്‍ ക്ലാസ്സെടുത്തു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+