ഡീസല്‍ കടത്തിയത് വാട്ടര്‍ ടാങ്കിനുള്ളില്‍: പണി കിട്ടിയത് ബൈക്ക് യാത്രക്കാര്‍ക്ക്!! കോട്ടയത്ത്!!
കോട്ടയം: വാട്ടര്‍ ടാങ്കിനുള്ളില്‍ കടത്തിയ ഡീസല്‍ ചോര്‍ന്ന് വാഹനാപകടം. ടാങ്കിനുള്ളില്‍ കടത്തിയ ഡീസല്‍ ചോര്‍ന്നതോടെ അതുവഴിയെത്തിയ ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം കളക്ട്രേറ്റിന് സമീപം ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. 500 ലിറ്ററിന്റെ വാട്ടര്‍ ടാങ്കിനുള്ളില്‍ കടത്തുകയായിരുന്ന ഡീസലാണ് പൈപ്പ് ചോര്‍ന്ന് റോഡില്‍ ഒഴുകിപ്പരന്നത്.
ഡീസല്‍ കയറ്റി വന്ന വാഹനത്തിന് പിന്നാലെയെത്തിയ ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കുകളുടെ ടയറുകള്‍ തെന്നി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഇതോടെയാണ് ടാങ്കില്‍ ഡീസല്‍ കടത്തിയ വിവരം പുറത്തറിയുന്നത്. ഇതോടെ കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. എസ് എച്ച് മൗണ്ട് സ്വദേശി സാധുജനാണ് സംഭവത്തില്‍ പോലീസ് പിടിയിലായത്. ടൗണിലെ പ്രമുഖ ഹോട്ടലിലെ ആവശ്യത്തിനായാണ് ഡീസല്‍ കടത്തിയതെന്ന് സൂചനയുണ്ട്.

കുപ്പികളിലും ജാറുകളിലും മറ്റും പെട്രോളും ഡീസലും കൊണ്ടു പോകുന്നതിന് നിരോധനമുള്ളതിനാലാണ് വാട്ടര്‍ ടാങ്കില്‍ ഡീസല്‍ കൊണ്ടുപോയതെന്നാണ് സംശയിക്കപ്പെടുന്നത്. ഫയര്‍ ഫോഴ്‌സ് എത്തി റോഡിലൊഴുകിയ ഡീസലിന് മുകളില്‍ അറക്കപ്പൊടി വിതറിയ ശേഷം വെള്ളം ചീറ്റീച്ച് റോഡ് വൃത്തിയാക്കുകയായിരുന്നു. ഇതോടെയാണ് ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിഞ്ഞത്.












Click it and Unblock the Notifications