പ്രളയക്കെടുതി: 10,000 രൂപ ധനസഹായവിതരണം കോട്ടയം ജില്ലയിൽ തുടങ്ങി
കോട്ടയം: പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായത്തിന്റെ ആദ്യഘട്ട വിതരണം ജില്ലയില്‍ തുടങ്ങി. ആദ്യഘട്ടമായി വെള്ളിയാഴ്ച ജില്ലയില്‍ 7,300 പേര്‍ക്കുള്ള സഹായമാണ് കൈമാറിയത്. ആദ്യ ഘട്ടമായി 9.46 കോടി രൂപ വൈക്കം തഹസില്‍ദാര്‍ക്കും 9.45 കോടി രൂപ കോട്ടയം തഹസില്‍ദാര്‍ക്കും 3.41 കോടി രൂപ ചങ്ങനാശ്ശേരി തഹസില്‍ദാര്‍ക്കും 11.16 ലക്ഷം രൂപ കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ക്കും 43 ലക്ഷം രൂപ മീനച്ചില്‍ തഹസില്‍ദാര്‍ക്കും വിതരണത്തിനായി ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് കൈമാറിയിട്ടുണ്ട്.
രണ്ടു ദിവസത്തില്‍ കൂടുതല്‍ വീട്ടില്‍ വെള്ളം കെട്ടിക്കിടന്നവര്‍ക്കാണ് ധനസഹായം ലഭിക്കുക. ധനസഹായം ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറുന്നത്. വെള്ളം കയറിയ വീടുകള്‍ ബൂത്ത് ലെവല്‍ ഓഫീസമാര്‍ സന്ദര്‍ശിച്ച് വില്ലേജ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ഇത് വില്ലേജ് ഓഫീസര്‍ പരിശോധിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയിരിക്കുന്നത്. കണക്കെടുപ്പ് രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും. സെപ്റ്റംബര്‍ ഏഴിന് മുമ്പ് ധനസഹായ വിതരണം പൂര്‍ത്തിയാകുമെന്ന് എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications