Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം: മന്ത്രിമാരുടെ നേതൃത്വത്തില്‍ കോട്ടയത്ത് വിഭവ സമാഹരണം 10ന് തുടങ്ങും

കോട്ടയം: അടിയന്തിരമായി ചെയ്യേണ്ടതും ദീര്‍ഘകാലം കൊണ്ട് ചെയ്യേണ്ടതുമായ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം ജില്ലയില്‍ ഈ മാസം പത്ത് മുതല്‍ 15 വരെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുമെന്ന് വനംമൃഗസംരക്ഷണ ക്ഷീര വികസന വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പ്രളയ ബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനു് കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിത്വാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ കഴിയുന്നവരുടെ പട്ടിക ഉദ്യോഗസ്ഥര്‍ തയ്യാറാക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വ്യക്തികള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഇതില്‍ ഉള്‍പ്പെടുത്തും. ഉദ്യോഗസ്ഥര്‍ ഇവരുമായി ബന്ധപ്പെട്ട് സംഭാവന നല്‍കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി നല്‍കാനുദ്ദേശിക്കുന്ന തുകയുടെ വിവരം ശേഖരിക്കും.

Fund raising

തുടര്‍ന്ന് താലൂക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് ഈ തുക ചെക്ക് അല്ലെങ്കില്‍ ഡിമാന്റ് ഡ്രാഫ്റ്റായി മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്, അഡ്വ. കെ. രാജു എന്നിവര്‍ ഏറ്റുവാങ്ങും. ചടങ്ങിലെത്താന്‍ ബുദ്ധിമുട്ട് അറിയിക്കുന്നവരുടെ വീടുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തിയും ധനസഹായം സ്വീകരിക്കും. ധനസമാഹരണത്തിന് മുന്നോടിയായി ആറാം തീയതി ജില്ലയിലെ എം.എല്‍.എമാര്‍ ജില്ലാഗ്രാമബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം കളക്ട്രേറ്റില്‍ ചേരും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+