ദുരിതാശ്വാസ നിധി സമാഹരണത്തിന് നവകേരള ലോട്ടറി; കോട്ടയം ജില്ലയിൽ വിൽപ്പന ആരംഭിച്ചു
കോട്ടയം : പ്രളയക്കെടുതിനേരിട്ട കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ധനസമാഹരണത്തിനായി സര്‍ക്കാര്‍ നടത്തുന്ന നവകേരള ഭാഗ്യക്കുറിയുടെ വില്‍പ്പന ജില്ലയില്‍ ആരംഭിച്ചു.കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ വനംമൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ കെ. രാജു ടിക്കറ്റുകള്‍ ലോട്ടറി ഏജന്‍രുമാരായ മുരുകേഷ്, ചെല്ലപ്പാണ്ടി, എസ്. ആര്‍ സുരേഷ് കുമാര്‍ എന്നിവര്‍ക്കു നല്‍കി ഉദ്ഘാടനം ചെയ്തു.
ഒന്നാം സമ്മാനം 'ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്കും രണ്ടാം സമ്മാനം 5000 രൂപ വീതം ഒരു ലക്ഷത്തി എണ്ണൂറ് പേര്‍ക്കും ലഭിക്കും. 250 രൂപയാണ് ടിക്കറ്റ് വില. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാര്‍ക്ക് പുറമെ താല്‍പര്യമുള്ള വ്യക്തികള്‍, സന്നദ്ധ സാംസ്‌കാരിക സംഘടനകള്‍, സര്‍വ്വീസ് സംഘനകള്‍, ക്ലബ്ബുകള്‍, സ്‌കൂള്‍കോളേജ് പി.ടി.എകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, മറ്റ് കൂട്ടായ്മകള്‍ എന്നിവര്‍ക്കും നവകേരള' ഭാഗ്യക്കുറി വില്പനയ്ക്കായി താത്ക്കാലിക ഏജന്‍സി ലഭിക്കും. സൗജന്യമായാണ് ഏജന്‍സി ലഭിക്കുക.

ടിക്കറ്റിന് 25 ശതമാനം ഏജന്‍സി കമീഷന്‍ ലഭിക്കും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലോട്ടറി ഓഫീസര്‍ തോമസ് വി. ജോര്‍ജ്ജ് സ്വാഗതവും അസി. ജില്ലാ ലോട്ടറി ഓഫീസര്‍ സുനു പി മാത്യു നന്ദിയും പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications