കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ഒപ്പിടാതെ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്: പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവെച്ചു

  • By Desk
Google Oneindia Malayalam News

കോട്ടയം: പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവെച്ചു. ആര്‍പ്പൂക്കര ഗവ മെഡിക്കല്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പലിനെയാണ് ഒപ്പിടാത്ത പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ചത്. ഏതാനും പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റില്‍ പ്രിന്‍സിപ്പല്‍ ഒപ്പിടാതിരുന്നതോടെ പ്രതിഷേധവുമായി എസ്എഫ്ഐയും രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐ നടത്തിയ സമരത്തെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ഉപരോധ സമരം. ഒടുവില്‍ പ്രിന്‍സിപ്പല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടു നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്.

ആര്‍പ്പൂക്കര ഗവ. മെഡിക്കല്‍ കോളേജ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ പ്രിന്‍സിപ്പല്‍ ഒപ്പിടാതെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇതോടെ മണിയോടെ മുദ്രാവാക്യം വിളിയുമായി സ്‌കൂളിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു.

arppokkaraschool-

ഈ സമയത്ത് പ്രിന്‍സിപ്പലിന്റെ ഒപ്പ് വാങ്ങിക്കാന്‍ വിദ്യാര്‍ത്ഥികള്‍ എത്തിയെങ്കിലും ഒപ്പിട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ വിസമ്മതിക്കുകയായിരുന്നു. പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചിരിക്കുന്നതായി വിവരം ലഭിച്ചതോടെ ഗാന്ധി നഗര്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. പൊലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രിന്‍സിപ്പല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടു നല്‍കിയത്. ഇതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകുകയായിരുന്നു. അതേസമയം പ്രിന്‍സിപ്പല്‍ ഒപ്പിടാത്ത സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

English summary
Kottayam Local News Plus two certifcate controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X