കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ ദുരന്ത ബാധിതര്‍ക്ക് സഹായവുമായി റെഡ്‌ ക്രോസ്; ദുരിതാശ്വാസ സാമഗ്രികള്‍ ആഗസ്റ്റ് 29 ന് എത്തി

  • By Desk
Google Oneindia Malayalam News

കോട്ടയം : ജില്ലയില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തമൊരുക്കി ഇന്റര്‍ നാഷണല്‍ ഫെഡേറഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് (ഐഎഫ്ആര്‍സി). ഐഎഫ്ആര്‍സിയുടെ ഡല്‍ഹിയിലെ ആസ്ഥാന മന്ദിരത്തില്‍ നിന്ന് കേരളത്തിലെ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികള്‍ ആഗസ്റ്റ് 29 ന് ഹെലികോപ്ടറില്‍ ജില്ലയില്‍ എത്തി.

<strong>സാലറി ചാലഞ്ച് ഏറ്റെടുത്ത് വെള്ളോറ ടാഗോര്‍ സ്‌കൂള്‍;56 ജീവനക്കാരുടെ 30 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്</strong>സാലറി ചാലഞ്ച് ഏറ്റെടുത്ത് വെള്ളോറ ടാഗോര്‍ സ്‌കൂള്‍;56 ജീവനക്കാരുടെ 30 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്

കിച്ചണ്‍ സെറ്റ്, പുതപ്പ്, ബെഡ്ഷീറ്റ്, പ്ലാസ്റ്റിക് ബക്കറ്റ്, ടാര്‍പോളിന്‍, കൊതുകു വല, മെഴുകുതിരി, ടൗവ്വല്‍, മുണ്ട്, സാരി, അടിവസ്ത്രങ്ങള്‍, നൈറ്റി തുടങ്ങിയവയാണ് എത്തിച്ചിട്ടുള്ളത്. റെഡ് ക്രോസ് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് നിന്ന് എത്തിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ വൈസ്‌ചെയര്‍മാന്‍ ജോബി തോമസ് മാനേജിംഗ് കമ്മറ്റി അംഗം ബാബു എസ് പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.

Red cross

നാല് തവണയായിട്ടാണ് ഹെലികോപ്ടറില്‍ ദുരിതാശ്വാസ സാമഗ്രികള്‍ കോട്ടയത്ത് എത്തിയത്. ഇത് ജില്ലയിലെ അര്‍ഹരായവര്‍ക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് വിതരണം ചെയ്യും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kottayam Local News about red cross
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X