ദുരിതാശ്വാസം: കോട്ടയം ജില്ലയിലെ 31,946 കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ എത്തിച്ചു
കോട്ടയം: ജില്ലയില്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ച 31,946 കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ എത്തിച്ചു. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം നടത്തുന്ന കിറ്റുവിതരണം അന്തിമഘട്ടത്തിലാണ്. 6,964 കുടുംബങ്ങള്‍ക്കു കൂടി മാത്രമേ കിറ്റുകള്‍ വിതരണം ചെയ്യാനുള്ളൂവെന്നും രണ്ടു ദിവസങ്ങള്‍ക്കകം വിതരണം പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി അറിയിച്ചു.
190 ടണ്‍ അരി, 19,005 കിലോ വീതം തുവരപരിപ്പ്, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, ഉള്ളി, 38,010 കിലോ വീതം സവാള, ഉരുളക്കിഴങ്ങ്, 3,800 കിലോ വീതം മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിങ്ങനെ 13 വിഭവങ്ങള്‍ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്.

കോട്ടയം ബസേലിയസ് കോളേജ്, പാലാ സെന്റ് തോമസ് കോളേജ്, വൈക്കം മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍, പൊതി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍, പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന്‍ എന്നീ കളക്ഷന്‍ സെന്ററുകളില്‍ കഴിഞ്ഞ ആറു ദിവസങ്ങളിലായി നടന്ന കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് ഇത്രയും വേഗത്തില്‍ കിറ്റു വിതരണം നടത്താനായത്.
കോട്ടയം ബസേലിയസ് കോളേജില്‍ 18,010 കിറ്റുകളും പാലാ സെന്റ് തോമസ് കോളേജില്‍ 10,000 കിറ്റുകളും വൈക്കത്ത് നിന്നും 5,000 കിറ്റുകളും പൊന്‍കുന്നം സിവില്‍ സ്റ്റേഷനില്‍ നിന്നും 5,000 കിറ്റുകളും പായ്ക്ക് ചെയ്തു. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, എന്‍.എസ്.എസ്. വോളണ്ടിയേഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചത്. മുഴുവന്‍ കളക്ഷന്‍ സെന്ററുകളും ഇന്ന് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications