ആരാധനാലയത്തിന്റെ ടോയ്ലറ്റില് കയറ്റി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; 18 കാരനെ പിടികൂടി നാട്ടുകാര്‍, അറസ്റ്റ്
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 18 കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് സംഭവം. ആരാധനാലയത്തിന്റെ ടോയ്ലെറ്റില് കയറ്റി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാനായിരുന്നു 18 കാരന്റെ ശ്രമം.
സംഭവത്തില്‍ വെള്ളൂര്‍ വടകര പുത്തന്‍പുരയില്‍ വീട്ടില്‍ അന്‍സില്‍ ആണ് പൊലീസിന്റെ പിടിയിലായത്. അന്‍സിലിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി കടുത്തുരുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച ആയിരുന്നു സംഭവം.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ യുവാവ് വിവാഹ വാഗ്ദാനം നല്കി വിദ്യാര്‍ത്ഥിനിയെ നിരവധി തവണ പീഡിപ്പിച്ചു എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തില്‍ എത്തിയ പെണ്‍കുട്ടിയെ യുവാവ് ടോയ്ലെറ്റില് കയറ്റി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പോക്സോ കേസ് ചുമത്തിയാണ് അന്‍സിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അന്‍സില്‍ ബലാത്സംഗം ചെയ്തു എന്നാണ് വിദ്യാര്‍ത്ഥിനി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അന്‍സിലിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications