പിളരുന്തോറും വളരുന്നു..: തിരഞ്ഞെടുപ്പിന് മുമ്പേ ലോക്സഭയില്‍ സീറ്റ് ഉറപ്പിച്ച 'കേരള കോണ്‍ഗ്രസ്'
വളരുന്തോറും പിളരും, പിളരുന്തോറും വളരും എന്ന സിദ്ധാന്തം കേരള കോണ്‍ഗ്രുകളുടെ കാര്യത്തില്‍ ഒരിക്കല്‍ കൂടെ അന്വർത്ഥമാകുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കാന്‍ ഇരു മുന്നളികളും കേരള കോണ്‍ഗ്രസുകാരെ രംഗത്ത് ഇറക്കിയതോടെ ലോക്സഭയിലേക്ക് ഒരു സീറ്റ് ഇത്തവണ കെഎം മാണിയുടെ പിന്മുറക്കാർ ഉറപ്പിച്ച് കഴിഞ്ഞു.
യു ഡി എഫില്‍ ആയിരുന്നപ്പോള്‍ 2009 മുതല്‍ കോട്ടയം സീറ്റില്‍ മത്സരിച്ച് വിജയിക്കുന്നത് കേരള കോണ്‍ഗ്രസ് എം ആണ്. അതിനുമുമ്പ് 1998 മുതല്‍ 2004 വരെ സി പി എമ്മിന്റെ സുരേഷ് കുറുപ്പായിരുന്നു മണ്ഡലത്തില്‍ നിന്നുള്ള വിജയി. 1971 ലും 77 ലും 80 ലും കേരള കോണ്‍ഗ്രസ് കോട്ടയത്ത് നിന്നും വിജയിച്ചിട്ടുണ്ടെങ്കിലും 89 ല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തല വിജയിച്ചു. 91 ലും 96 ലും അദ്ദേഹം വിജയം തുടർന്നു.

2019 ല്‍ യു ഡി എഫ് സ്ഥാനാർത്ഥിയായി കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചഴിക്കാടന്‍ വിജയിച്ചപ്പോള്‍ അന്നത്തെ സി പി എം ജില്ലാ സെക്രട്ടറിയായിരുന്നു വിഎന്‍ വാസവന്‍ രണ്ടാമതായി. ഒരു ലക്ഷത്തിലേറെ വേട്ടിനായിരുന്നു യു ഡി എഫ് വിജയം. എന്‍ ഡി എ സ്ഥാനാർത്ഥിയായ മുന്‍ എം പി പി സി തോമസ് 1.54 ലക്ഷം വോട്ട് നേടി ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു.
ഇത്തവണ എല്‍ ഡി എഫില്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനായിരിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. തോമസ് ചാഴിക്കാടനെ അവർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ജോസും കൂട്ടരും മുന്നണി വിട്ട സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും സീറ്റ് തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമായിരുന്നു. എന്നാല്‍ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കാനായിരുന്നു അന്തിമ തീരുമാനം.
ഫ്രാന്‍സിസ് ജോർജിനെ തങ്ങളുടെ സ്ഥാനാർത്ഥിയായി ജോസഫ് വിഭാഗം പ്രഖ്യാപിക്കുകയും ചെയ്തു. ഇടുക്കി മുൻ എംപിയും കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാനുമാണ് ഫ്രാന്‍സിസ് ജോർജ്. കേരള കോൺഗ്രസ് സ്ഥാപക ചെയർമാനും മുൻമന്ത്രിയുമായ കെ.എം. ജോർജിന്റെ മകനാണു ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കിയിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു.
കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ ഡി എഫില്‍ എത്തിച്ചത്. മുന്നണി വിടാതിരുന്ന ജോസഫ് വിഭാഗം യു ഡി എഫില്‍ തുടരുകയും ചെയ്തു. ജോസിന്റെയും കൂട്ടരുടേയും വരവ് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും മധ്യകേരളത്തില്‍ എല്‍ ഡി എഫിന് വലിയ മുന്നേറ്റം നല്‍കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കാമെന്നാണ് ഇടത് പ്രതീക്ഷ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications