നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന്റെ കൊവിഡ് ഫലം നെഗറ്റീവ്:ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് ആരോപണം
കോട്ടയം: കോട്ടയത്ത് വിദേശത്ത് നിന്ന് തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയവെ മരിച്ച യുവാവിന് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം. കുറുമള്ളൂർ സ്വദേശിയായ മഞ്ജുനാഥ(39)ാണ് ക്വാറന്റൈനിൽ കഴിയുന്നതിനിടെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് മരണമടഞ്ഞത്. വെള്ളിയാഴ്ച രാവിലെയോടെയാണ് ഇദ്ദേഹത്തിന്റെ കൊറോണ വൈറസ് പരിശോധനാ ഫലം ലഭിക്കുന്നത്. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മഞ്ജുനാഥ് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
ഷംനാ കാസിം ബ്ലാക്ക്മെയിൽ കേസ്: അഞ്ചാം പ്രതി കീഴടങ്ങി, നടിയുടെ വീട്ടിലെത്തിയത് വിവാഹാലോചനയ്ക്കെന്ന്
വിദേശത്ത് നിന്ന് തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ഇദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അവശനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഞ്ജുനാഥിന് ചികിത്സ ലഭിക്കാൻ വൈകിയെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. വ്യാഴാഴ്ച വൈകിട്ടാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ കോട്ടയം മെഡിക്കൽ കോളേജ് പറയുന്നത് രണ്ട് രോഗികൾ ഒരുമിച്ച് എത്തിയപ്പോൾ ഉണ്ടായ കാലതാമസം മാത്രമായിരുന്നു ഇതെന്നാണ്.
ജൂൺ 21 ന് ദുബായിൽ നിന്ന് തിരിച്ചെത്തിയ മഞ്ജുനാഥ് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. വ്യാഴാഴ്ച രാവിലെ നൽകിയ ഭക്ഷണം എടുക്കാതായോടെ സംശയം തോന്നി സഹോദരൻ വീട്ടിനുള്ളിൽ കയറി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇതോടെ സമീപത്തുള്ള കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരമറിയിക്കുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നുവെങ്കിലും വൈകിട്ട് നാല് മണിയോടെ മാത്രമാണ് ഇദ്ദേഹത്തെ കൊണ്ടുപോകാൻ ആംബുലൻസ് വീട്ടിലെത്തുന്നതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സിനിമാ മേഖലയുമായി ബന്ധം, ഒരാള്‍ കീഴടങ്ങി, കൂടുതല്‍ കേസുകള്‍!!