25 ലക്ഷം രൂപ വേണമെന്ന് പറഞ്ഞ് മര്‍ദ്ദിച്ചു; അര്‍ച്ചനയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലം, ഭര്‍ത്താവ് അറസ്റ്റില്‍
കോട്ടയം: രണ്ട് മാസം മുന്‍പ് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മണര്‍ക്കാട് സ്വദേശിനി അര്‍ച്ചനയുടെ ആത്മഹത്യയിലാണ് ഭര്‍ത്താവ് ബിനുവിനെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം ബിനുവിനെ അറസ്റ്റ് ചെയ്തത്. അര്‍ച്ചനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബിനുവിന്റെ സ്ത്രീധന പീഡനമാണ് എന്നാണ് വിവരം.
സ്ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങളാണ് ബിനുവിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നാം തീയതിയാണ് അര്‍ച്ചനയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍ ജീവനൊടുക്കിയത് എന്നായിരുന്നു അര്‍ച്ചനയുടെ മാതാ പിതാക്കള്‍ ആരോപിച്ചിരുന്നത്.

കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് ബിനു നിരന്തരം അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നു എന്ന് അര്‍ച്ചനയുടെ വീട്ടുകാര്‍ പറയുന്നു. തന്റെ വ്യാപാര സ്ഥാപനം വിപുലപ്പെടുത്തുന്നതിനായി 25 ലക്ഷം രൂപയാണ് ബിനു അര്‍ച്ചനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത്. ബിനു ആവശ്യപ്പെട്ടത് പ്രകാരം പലഘട്ടങ്ങളിലായി പണം നല്‍കിയിരുന്നു എങ്കിലും കൂടുതല്‍ പണം ചോദിച്ച് ബിനു ഭാര്യയെ ഉപദ്രവിച്ചിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
പ്രെറ്റി ...ബ്യൂട്ടിഫുള്‍; മാളവികയുടെ പുതിയ ചിത്രം വൈറല്‍
ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 24 കാരിയായ അര്‍ച്ചനയെ ബിനുവിന്റെ വീട്ടിലെ ബാത്ത്‌റൂമില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയിരുന്നത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു ബിനുവിന്റെയും അര്‍ച്ചനയുടെയും വിവാഹം കഴിഞ്ഞത്. ഇരുവര്‍ക്കും ഒരു മകള്‍ ഉണ്ട്. സ്വത്തും സ്വര്‍ണവും വേണ്ടെന്ന് പറഞ്ഞാണ് കിടങ്ങൂര്‍ സ്വദേശിനിയായ അര്‍ച്ചനയെ ബിനു വിവാഹം ചെയ്തത്.
എന്നാല്‍ പിന്നീട് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് അര്‍ച്ചനയെ പീഡിപ്പിച്ചു എന്നാണ് പിതാവ് രാജു പറയുന്നത്. സ്ഥലം വിറ്റ് പണം നല്‍കാന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു എങ്കിലും കൊവിഡ് കാലത്ത് അത് നടപ്പായില്ല. ഇതിന്റെ വൈരാഗ്യത്തില്‍ ബിനു, അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നു എന്നും അര്‍ച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാന്‍ സമ്മതിക്കില്ലായിരുന്നു എന്നും വീട്ടുകാര്‍ പറയുന്നു. തങ്ങളുടെ മുന്നില്‍ വച്ചും അര്‍ച്ചനയെ ബിനു മര്‍ദ്ദിച്ചിട്ടുണ്ട് എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അര്‍ച്ചന മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് 20,000 രൂപ അര്‍ച്ചനയുടെ വീട്ടുകാര്‍ ബിനുവിന് കൈമാറിയിരുന്നു എന്നും കുടുംബം വെളിപ്പെടുത്തുന്നു.












Click it and Unblock the Notifications