കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപകട ഭീഷണിയായി എംസി റോഡിലെ ഡിവൈഡറുകള്‍... സൂക്ഷിച്ചില്ലെങ്കില്‍ എന്തും സംഭവിക്കാം!!

Google Oneindia Malayalam News

കുറവിലങ്ങാട്: എംസി റോഡില്‍ കോട്ടയം-എറണാകളും ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ പുതുവേലി വൈക്കം കവലയില്‍ വാഹനാപകടത്തിന് വഴിയൊരുക്കി ഡിവൈഡറുകള്‍. ഇവ അശാസ്ത്രീയമായിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ ഡിവൈഡര്‍ നിര്‍മിച്ചതിന് ശേഷം അന്‍പതിലധികം അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പാലക്കാട്ട് നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് കയറി.

1

കൊടുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓയില്‍ വഴിയില്‍ വീണ് ഗതാഗതവും തടസ്സപ്പെട്ടു. കാറിലെ യാത്രക്കാര്‍ സാരമായ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അപകടം നടന്ന് നിമിഷങ്ങല്‍ള്‍ക്കുള്ളില്‍ ഓയില്‍ തെന്നി മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കൂത്താട്ടുകുളം അഗ്നിരക്ഷാസേന എത്തി റോഡ് വൃത്തിയാക്കിയതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

Recommended Video

cmsvideo
Viral Picture From KTUC Protest In Kottayam | Oneindia Malayalam

ഡിവൈഡര്‍ നിര്‍മാണം അശാസ്ത്രീയമായത് വലിയ പ്രശ്‌നമാണ്. ഇത് കാരണം കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പലപ്പോഴും ഡിവൈഡര്‍ കാണുന്നില്ല. രാത്രിയിലാണ് അപകടസാധ്യത കൂടുതലുള്ളത്. ഇവിടെ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചെങ്കിലും തെളിയുന്നില്ല. വൈക്കം റോഡ് എംസി റോഡില്‍ ചേരുന്ന ഭാഗത്ത് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ല. ഡിവൈഡറില്‍ റിഫ്‌ലെക്ടറും ഇല്ല.

അപകടങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ പുതുവേലി വൈക്കം കവലയിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ഏതാനും ആഴ്ച്ച അപകടത്തിന്റെ എണ്ണം കുറഞ്ഞു. പിന്നീട് ഈ ബോര്‍ഡും ഈ വാഹനം ഇടിച്ച് തകര്‍ത്തു. റോഡിന് ഇരുവശത്തും കാട് പിടിച്ച അവസ്ഥയാണ് ഉള്ളത്. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കാന്‍ പോലും സംവിധാനമില്ല. ഇവിടെ വഴിവിളക്കുകളും തെളിയുന്നില്ല.

English summary
kottayam: mc road emerging an accident spot because of dividers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X