Get Updates
Get notified of breaking news, exclusive insights, and must-see stories!

എംസി റോഡ് ഒസി റോഡാക്കാന്‍ എന്തൊക്കെ ചെയ്യണം; അറിയാം നടപടിക്രമങ്ങള്‍

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിന് പിന്നാലെ അദ്ദേഹത്തോടുള്ള ആദരസൂചകമായി എം സി റോഡിന് ഒ സി റോഡ് എന്ന പേര് നല്‍കണം എന്ന് ആവശ്യമുയര്‍ന്നിരുന്നു. മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്തും നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ നിലവിലെ റോഡുകള്‍ പുനര്‍നാമകരണം ചെയ്യണമെങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന് നോക്കാം.

പഞ്ചായത്ത്, ബ്ലോക്ക്, ജില്ല അടിസ്ഥാനത്തില്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കീഴിലുമാണ് റോഡുകള്‍ ഉള്ളത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകള്‍ക്ക് അതത് ഭരണസമിതികള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചാല്‍ പേരിടാം. പിന്നീട് ഒരു പൊതുസമ്മേളനം വിളിച്ച് നാമകരണ പ്രഖ്യാപന ചടങ്ങ് നടത്തിയാല്‍ മതി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള റോഡിന് ഇത്ര എളുപ്പമല്ല നടപടികള്‍.

oc road

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സാധാരണ റോഡാണെങ്കില്‍ ഏതെങ്കിലും തദ്ദേശസ്ഥാപനം റോഡിന് ഈ പേര് നല്‍കണം എന്ന് കാണിച്ച് പ്രമേയം പാസാക്കണം. ശേഷം അതിന്റെ പകര്‍പ്പ് ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ എത്തണം. റോഡ് കടന്നുപോകുന്ന പ്രദേശത്തെ എം എല്‍ എക്കും ഇത്തരത്തില്‍ നിര്‍ദേശം മുന്നോട്ട് വെക്കാവുന്നതാണ്. ഇവിടെ നിന്ന് വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് പ്രമേയം എത്തും.

ഇതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ച് പേര് നല്‍കി വിജ്ഞാപനം പുറപ്പെടുവിക്കുവന്നതാണ് രീതി. എന്നാല്‍ സംസ്ഥാന പാതകളുടെ കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ല. ഇതിന് മന്ത്രിസഭയുടെ അംഗീകാരം കൂടി വേണം. ഈ സാഹചര്യത്തില്‍ എം സി റോഡ് ഒ സി റോഡ് ആക്കണമെങ്കില്‍ അല്‍പം കൂടി നടപടികളിലൂടെ കടക്കേണ്ടി വരും.

എം സി റോഡ് എന്ന മെയിന്‍ സെന്‍ട്രല്‍ റോഡ് സ്റ്റേറ്റ് ഹൈവേ ഒന്ന് ആണ്. അതിനാല്‍ ഈ റോഡ് കടന്ന് പോകുന്ന ഭാഗത്തെ ഏതെങ്കിലും എം എല്‍ എയോ തദ്ദേശസ്ഥാനപമോ റോഡിന്റെ പേര് ഒ സി റോഡ് അഥവാ ഉമ്മന്‍ ചാണ്ടി റോഡ് എന്നാക്കി മാറ്റണം എന്നാവശ്യരപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിനെ സമീപിക്കണം. ഇതു് പൊതുമരാമത്ത് വകുപ്പ് ആസ്ഥാനത്തെത്തിയ ശേഷം അവിടെ നിന്ന് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി അയക്കും.

മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഇത് ഉള്‍പ്പെടുത്തിയ ശേഷം മന്ത്രിസഭ തീരുമാനമെടുത്ത് ഉത്തരവ് പുറത്തിറക്കുകയാണ് വേണ്ടത്. വി എം സുധീരന്‍ സര്‍ക്കാരിന് കത്ത് നല്‍കിയ സ്ഥിതിക്ക് ഇത് നേരിട്ട് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വെച്ച് സര്‍ക്കാരിന് അസാധാരണ തീരുമാനമെടുക്കാവുന്നതാണ്. ഇനി ദേശീയപാതക്കാണ് പേരിടേണ്ടതെങ്കില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്.

സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആവശ്യം ഉന്നയിക്കാവുന്നതാണ്. ഇത് കേന്ദ്ര ഹൈവേ മന്ത്രാലയം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി വിജ്ഞാപനമിറക്കണം. എന്നാല്‍ ദേശീയപാത പല സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ ഇത്തരത്തില്‍ പേര് നല്‍കുന്നതും അപൂര്‍വമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+