കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളം ഞെട്ടുന്ന ചൂതാട്ടം.... ദിവസവും 40 ലക്ഷം രൂപയുടെ ഗെയിം, ബോഡിഗാര്‍ഡുകളും.. സംഭവിച്ചത്!!

Google Oneindia Malayalam News

കോട്ടയം: കേരളത്തെ ഞെട്ടിക്കുന്ന ചൂതാട്ടം കോട്ടയം ജില്ലയില്‍. മണര്‍കാട് കവലയ്ക്ക് സമീപത്തായിട്ടാണ് ചൂതാട്ട കേന്ദ്രമുള്ളത്. പോലീസ് ശക്തമായ നടപടി ആരംഭിച്ചിരിക്കുകയാണ്. ഉടമയ്ക്ക് എതിരെ കേസെടുക്കും. അതേസമയം കേസ് ഭയന്ന് ചൂതാട്ട കേന്ദ്രത്തിന്റെ ഉടമ ഒളിവില്‍ പോയിരിക്കുകയാണ്. പോലീസുകാര്‍ തന്നെ ഇവിടെ നടത്തിയ റെയ്ഡില്‍ ഞെട്ടിയിരിക്കുകയാണ്. 18 ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്. 43 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

1

കോവിഡ് മാനദണ്ഡങ്ങള്‍ യാതൊന്നും പാലിക്കാതെയാണ് ഇവിടെ ചൂതാട്ടം നടത്ത്. അതും നിയമവിരുദ്ധമായി പണം വെച്ചുള്ള ചീട്ടുകളി. അതേസമയം കേസെടുത്ത് ഇവരെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. പക്ഷേ ഇവര്‍ക്കെതിരെ കാര്യമായിട്ടുള്ള അന്വേഷണമൊന്നും നടക്കുന്നില്ലെന്ന പരാതിയുണ്ട്. പോലീസിലെ തന്നെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഈ ചൂതാട്ട കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകരാണെന്ന് നാട്ടുകാര്‍ പറയുന്നു. ചൂതാട്ടം നടത്തിയിരുന്ന കെട്ടിടത്തിന്റെ ഉടമ തന്നെയാണ് അറസ്റ്റിലായത്.

പോലീസിലെ ചില ഒത്തുകളികള്‍ കാരണമാണ് ബ്ലേഡ് പലിശ സംഘത്തലവന്‍ കൂടിയായ ഇയാളെ രക്ഷിക്കുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം വന്‍ തോതിലാണ് ചൂതാട്ടം ഇവിടെ നടന്നിരുന്നത്. നിത്യേന 40 ലക്ഷത്തോളം രൂപയുടെ ചൂതാട്ടം വരെ നടക്കുന്നുണ്ട്. കാവലിന് ആയുധകാരികളായ ഗുണ്ടകള്‍ ബോഡിഗാര്‍ഡുകളായി ഉണ്ടാവും. അത്യാധുനിക സിസിടിവി ക്യാമറകള്‍ വരെയുണ്ട്. ഇവിടേക്ക് ഇടപാടുകാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

ക്ലബിലേക്ക് പ്രവേശനം പ്രധാനമായും വിവിഐപികള്‍ക്കാണ്. സ്ഥിരമായി വരുന്നവര്‍ക്കും പ്രവേശനമുണ്ട്. ഭക്ഷണവും മദ്യവും വരെ ഇവിടെ എത്താറുണ്ട്. കോവിഡ് നിയന്ത്രണം ഉള്ളപ്പോള്‍ തന്നെ 150 പേര്‍ ഇവിടെയെത്താറുണ്ടായിരുന്നു. ഈ ചൂതാട്ട മാഫിയാ തലവന്റെ ഹോംസ്‌റ്റേയിലും ചൂതാട്ടം സജീവമായിരുന്നു. അതേസമയം കളിക്കാനെത്തുന്നവര്‍ക്ക് ഇയാള്‍ പണം പലിശയ്ക്ക് നല്‍കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപ വരെ ഇങ്ങനെ നല്‍കുന്നുണ്ട്. പലര്‍ക്കും ആഢംബര വാഹനങ്ങള്‍ വരെ ഇവിടെ കളിച്ച് നഷ്ടമായിട്ടുണ്ട്.

English summary
kottayam: mega gambling in manarkad, police seize 40 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X