Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് വയസുള്ള അനിയനെ കൊല്ലുമെന്ന് ഭീഷണി, 13-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

കോട്ടയം: കോട്ടയത്ത് 13 വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ നദിയ ജില്ലയിലെ ബല്ലാവാര സ്വദേശിയായ രഞ്ജിത് രജോയാറിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീടിന് അടുത്ത് താമസിച്ചിരുന്ന ഇയാളെ പശ്ചിമ ബംഗാളില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

രണ്ട് വയസുള്ള സഹോദരനെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്... ആറ് മാസം മുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്ത് ഇയാള്‍ വീട്ടിലെത്തുകയായിരുന്നു.

1

പെണ്‍കുട്ടിയുടെ എട്ട് വയസുള്ള മറ്റൊരു സഹോദരനെ ജ്യൂസ് വാങ്ങാന്‍ ആയി കടയിലേക്ക് പറഞ്ഞയച്ചു. എന്നിട്ട് പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെ കട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്ന രണ്ട് വയസുള്ള സഹോദരനെ കൊല്ലുമെന്ന് പറഞ്ഞ് കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

2

ഇതോടെ പേടിച്ച് പോയ പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ സഹോദരങ്ങളെ രണ്ട് പേരെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീടും ഇയാള്‍ ഭീഷണിപ്പെടുത്തി പലതവണ പെണ്‍കുട്ടിയെ പീഡനത്തിരയാക്കി. പേടിച്ചിട്ട് പെണ്‍കുട്ടി വീട്ടുകാരോട് ഒന്നും പറഞ്ഞതുമില്ല.

3

ഇതിനിടെ വയറുവേദന അസഹ്യമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ കാണിച്ചതോടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ തുറന്ന് പറയുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. അന്വേഷം ആരംഭിച്ചതോടെ പ്രതി നാടുവിടുകയും ചെയ്തു.

4

ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പശ്ചിമ ബംഗാളില്‍ നിന്ന് പിടികൂടുന്നത്. കുറവിലങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലാണ് രഞ്ജിത് രജോയാറിനെ അറസ്റ്റ് ചെയ്തത്. എ എസ് ഐമാരായ ബി പി വിനോദ്, കെ എം സാജുലാല്‍, സി പി ഒ സിജു എം കെ, ഹോം ഗാര്‍ഡ് സാജു ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+