• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊലപാതകത്തിന് ശേഷം പോയത് കൊച്ചിയിലേക്ക്: നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെടുത്തു, താമസം തൊഴിലാളികൾക്കൊപ്പം

കോട്ടയം: താഴത്തങ്ങാടി കൊലപാതക കേസിൽ അറസ്റ്റിലായ പ്രതിയെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യത്തിന് ശേഷം പ്രതി തങ്ങിയ കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. കൊലപാതകം നടത്തിയ ശേഷം പ്രതി താമസിച്ച വീട്ടിൽ നിന്ന് ഷീബയുടെ നഷ്ടപ്പെട്ട സ്വർണ്ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. സാലിയുടെ വീട്ടിലെ കാറിൽ ആലപ്പുഴ ഭാഗത്തേക്ക് പോയ പ്രതി പിന്നീടാണ് കൊച്ചിയിലെത്തി ജോലിയിൽ പ്രവേശിക്കുന്നത്. നേരത്തെയും ഹോട്ടലിൽ ജോലിക്കാരനായി പ്രവർത്തിച്ച് വരികയായിരുന്നു പ്രതിയായ ബിലാൽ.

'എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്' ചെന്നൈയിൽ മരിച്ച മലയാളിയുടെ ആത്മഹത്യക്കുറിപ്പ് വൈറൽ

തിങ്കളാഴ്ച വൈകിട്ടോടെയാണ് മുഹമ്മദ് സാലിയും ഭാര്യ ഷീബയും ആക്രമിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. ഇരുവരുടെയും കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഇരുവരെയും കണ്ടെത്തിയത്. ഇരുവർക്കും തലയ്ക്ക് അടിയേൽക്കുകയും ചെയ്തിട്ടുണ്ട്. തലയ്ക്കേറ്റ പ്രഹരമാണ് ഷീബയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാലി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

കൃത്യം നടത്തി കൊച്ചിയിലേക്ക് മുങ്ങി

കൃത്യം നടത്തി കൊച്ചിയിലേക്ക് മുങ്ങി

തിങ്കളാഴ്ച പകൽ താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച ശേഷം കാറുമായി കടന്ന മുഹമ്മദ് ബിലാൽ കൊച്ചിയിലെത്തി ഒരു ഹോട്ടലിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഹോട്ടലിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങിപ്പോയതിനാൽ ഹോട്ടൽ ഉടമ ബിലാലിന് ജോലി നൽകുകയായിരുന്നു. ജോലിയിൽ പ്രവേശിച്ചതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാർക്കൊപ്പം ഇടപ്പള്ളിയിലെ വീട്ടിലാണ് ഇയാൾ കഴിഞ്ഞുവന്നിരുന്നത്. എന്നാൽ ഇയാൾ കുറ്റകൃത്യം നടത്തിയതിനെക്കുറിച്ചോ സ്വർണ്ണം കൈവശം വച്ചതിനെക്കുറിച്ചോ ഹോട്ടൽ ഉടമയ്ക്കോ മറ്റ് തൊഴിലാളികൾക്കോ അറിയില്ലായിരുന്നു. പോലീസ് ബിലാലിനെത്തേടി സ്ഥലത്തെത്തിയപ്പോഴാണ് ഇവർ സംഭവത്തെക്കുറിച്ച് അറിയുന്നത്.

രണ്ട് തവണയെത്തി

രണ്ട് തവണയെത്തി

ഷീബയെ കൊലപ്പെടുത്തിയ ദിവസം രണ്ട് തവണയാണ് അയൽവാസിയായ ബിലാൽ ഇതേ വീട്ടിലെത്തിയത്. പുലർച്ചെ വീട്ടിലെത്തിയെത്തിയെങ്കിലും വീട്ടുകാർ ഉറങ്ങുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ഇയാൾ മടങ്ങിപ്പോയത്. തുടർന്ന് രാവിലെയാണ് വീണ്ടുമെത്തിയത്. പരിചയക്കാരൻ ആയതുകൊണ്ട് തന്നെ ബിലാലിനെ സ്വീകരണ മുറിയിലിരുത്തി ഭക്ഷണവും നൽകുകയായിരുന്നു.

 ആദ്യം ആക്രമിച്ചത് സാലിയെ

ആദ്യം ആക്രമിച്ചത് സാലിയെ

ഷീബ അടുക്കളയിലേക്ക് പോയതിന് പിന്നാലെ സ്വീകരണ മുറിയിലെ ടീപോയ് എടുത്ത് ബിലാൽ സാലിയെ ആക്രമിക്കുകയായിരുന്നു. സാലിയുടെ തലക്കാണ് അടിയേറ്റത്. ബഹളം കേട്ടെത്തിയ ഷീബയെയും പ്രതി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇരുവരെയും ആക്രമിച്ച ശേഷം ഷീബയുടെ സ്വർണ്ണം, രേഖകൾ എന്നിവ കൈക്കലാക്കിയ പ്രതി സാലിയുടെ കാറിൽ തന്നെ വീട്ടിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തുു. ഷീബയുടെയും സാലിയുടെയും ശരീരത്തിൽ കമ്പി കൊണ്ട് കെട്ടിയ ബിലാൽ ഇവരുടെ മരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഷോക്കടിപ്പിച്ചത്. തുടർന്ന് അടുക്കളയിൽ നിന്നും ഗ്യാസ് സിലിണ്ടർ എടുത്ത് സ്വീകരണ മുറിയിൽ തുറന്ന് വെച്ച ശേഷമാണ് ഇയാൾ വീടുവിട്ട് പോയത്.

 ആക്രമിച്ചത് പെട്ടെന്നുള്ള ദേഷ്യത്തിൽ

ആക്രമിച്ചത് പെട്ടെന്നുള്ള ദേഷ്യത്തിൽ

പെട്ടെന്നുണ്ടായ ദേഷ്യത്തെത്തുടർന്നാണ് ഷീബയെയും സാലിയെയും ആക്രമിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. ബിലാലിനെ ഇരുവരും നേരത്തെ സഹായിച്ചിരുന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അതേ സമയം ഇവർക്കിടയിൽ സാമ്പത്തിക ബന്ധം ഉണ്ടായിരുന്നതായും വിവരമുണ്ട്. ഇക്കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.

 കാറിന്റെ ദൃശ്യങ്ങൾ

കാറിന്റെ ദൃശ്യങ്ങൾ

ഷീബയുടെ വീട്ടിൽ നിന്ന് തിങ്കളാഴ്ച പത്ത് മണിയോടെ കാർ പുറത്തുപോകുന്ന ദൃശ്യങ്ങളാണ് ആദ്യം പോലീസിന് ലഭിച്ചത്. തുടർന്ന് കാർ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനായി വണ്ടി നിർത്തിയപ്പോഴുള്ള ദൃശ്യങ്ങളും പോലീസിന് പിന്നീട് ലഭിച്ചിരുന്നു. ഇതോടെയാണ് ബിലാലിനെ പോലീസ് പ്രതിയാക്കുന്നത്.

cmsvideo
  വീട്ടമ്മയുടെ കൊലപാതകം: അയല്‍ക്കാരനായ പ്രതി അറസ്റ്റില്‍ | Oneindia Malayalam
  പ്രതിയിലേക്കെത്തിയത്

  ഷീബ കൊലപാതക്കേസ് അന്വേഷിക്കുന്ന പോലീസ് കുമരകം സ്വദേശിയായ ബിലാലിനെ ബുധനാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബിലാൽ കൊലപാതകം നടന്ന ഷീബയുടെ വീടുമായി ബന്ധം പുലർത്തിവരുന്ന ആളാണെന്ന് കണ്ടെത്തിയതിന് പുറമേ ഇയാൾ കുറ്റകൃത്യം നടന്ന വീട്ടിൽ നിന്ന് കാറോടിച്ച് പോയതും നിർണായകമായി. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ കുടുംബവുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പോലീസ് ആദ്യം മുതൽ അന്വേഷണം നടത്തിവന്നത്.

  English summary
  Kottayam murder case: Accused get job in Kochi after the crime
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X