• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ടയം കൊലപാതകം: മുഹമ്മദ് സാലി ഗുരുതരാവസ്ഥയിൽ തന്നെ, അതിക്രൂരമായി ആക്രമിക്കപ്പെട്ടെന്ന്!!

കോട്ടയം: തിങ്കളാഴ്ചയാണ് നാടിനെ നടുക്കിക്കൊണ്ട് ഷാനി മൻസിലിൽ ഷീബ കൊലചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്.

ഇരുവരുടെയും കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. സമീപവാസിയായ മുഹമ്മദ് ബിലാൽ എന്ന 23കാരനാണ് കേസിൽ അറസ്റ്റിലായത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഇരുവരെയും കണ്ടെത്തിയത്. ഇരുവർക്കും തലയ്ക്ക് അടിയേൽക്കുകയും ചെയ്തിട്ടുണ്ട്. തലയ്ക്കേറ്റ പ്രഹരമാണ് ഷീബയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാലി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തിങ്കളാഴ്ച മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാലിക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.

കൊലപാതകത്തിന് ശേഷം പോയത് കൊച്ചിയിലേക്ക്: നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെടുത്തു, താമസം തൊഴിലാളികൾക്കൊപ്പം

 കോട്ടയം മെഡിക്കൽ കോളേജിൽ

കോട്ടയം മെഡിക്കൽ കോളേജിൽ

കൊല്ലപ്പെട്ട ഷീബയുടെ ഭർത്താവ് സാലിയെ തിങ്കളാഴ്ച വൈകിട്ടോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൾ സാലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. ന്യൂറോ വിഭാഗം മേധാവി ഡോ. പികെ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് സാലിയെ വിധേയമാക്കിയിരുന്നു. ശരീരം പതിയെ മരുന്നുകളോട് പ്രതികരിച്ചുതുടങ്ങുന്നതായാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്.

തലയോട്ടി തകർന്ന നിലയിൽ

തലയോട്ടി തകർന്ന നിലയിൽ

അക്രമിയുടെ അടിയേറ്റ സാലിയുടെ തലയോട്ടി പൂർണ്ണമായി തകർന്ന നിലയിലാണുള്ളത്. നെറ്റിയുടെ ഇരു ഭാഗത്തുമായി തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. ഇതാണ് തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ നീക്കിയിട്ടുള്ളത്. ഞരമ്പ് സംബന്ധമായ ചികിത്സയിൽ കഴിയുന്ന സാലി നേരത്തെ ഒരു ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇതോടെ കാഴ്ചയ്ക്ക് പ്രശ്നം അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങാതായത്. ഇതിനിടെ അതിക്രൂരമായ ആക്രമണം കൂടി ഏറ്റുവാങ്ങേണ്ടി വന്നതാണ് ആരോഗ്യനില തകരാറിലായത്. ഷീബയ്ക്കും ടീപോയ് കൊണ്ട് തലയ്ക്കേറ്റ പ്രഹരമാണ് മരണകാരമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

 പ്രതി അറസ്റ്റിൽ

പ്രതി അറസ്റ്റിൽ

ഷീബ വധക്കേസിൽ താഴത്തങ്ങാടി സ്വദേശിയായ മുഹമ്മദ് ബിലാലാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ഷീബയുടെ അടുത്ത വീട്ടിൽ താമസിക്കുന്ന മുഹമ്മദ് ബിലാൽ എന്ന 23കാരനാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് ബുധനാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. മോഷണശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി വ്യക്തമാക്കി. അതേ സമയം പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിൽ നിന്ന് പിടികൂടിയ പ്രതിയെ താമസിച്ചിരുന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു. ഷീബയുടെ സ്വർണ്ണം ഇവിടെ നിന്നാണ് കണ്ടെടുത്തിട്ടുള്ളത്. എന്നാൽ എന്തെല്ലാം നഷ്ടമായിട്ടുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.

 തെളിവുകൾ നശിപ്പിക്കാൻ ശ്രമം

തെളിവുകൾ നശിപ്പിക്കാൻ ശ്രമം

ഷീബയെയും സാലിയെയും ആക്രമിച്ച ബിലാൽ ഇരുവരുടെയും കൈകാലുകൾ കൂട്ടിക്കെട്ടി ഷോക്കടിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കറണ്ടില്ലാത്തതിനാൽ ഈ ശ്രമം ഫലവത്തായില്ല. അടുക്കളയിൽ നിന്ന് ഗ്യാസ് സിലിണ്ടറെടുത്ത് സ്വീകരണ മുറിയിൽ വച്ച അക്രമി ഇത് തുറന്നിടുകയായിരുന്നു. ആരെങ്കിലും സ്വിച്ചിടുന്നതോടെ എല്ലാം കത്തിച്ചാമ്പലാകുമെന്ന പ്രതിയുടെ കണക്കുകൂട്ടൽ മാത്രം നടന്നില്ല. ആക്രമണത്തിന് ശേഷം ഇരുവരും മരിച്ചെന്ന് കരുതിയാണ് ബിലാൽ ഇതേ വീട്ടിലെ കാറുമെടുത്ത് രക്ഷപ്പെട്ടത്.

 കൃത്യം നടത്തി കൊച്ചിയിലേക്ക് മുങ്ങി

കൃത്യം നടത്തി കൊച്ചിയിലേക്ക് മുങ്ങി

തിങ്കളാഴ്ച പകൽ താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച ശേഷം കാറുമായി കടന്ന മുഹമ്മദ് ബിലാൽ കൊച്ചിയിലെത്തി ഒരു ഹോട്ടലിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഹോട്ടലിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങിപ്പോയതിനാൽ ഹോട്ടൽ ഉടമ ബിലാലിന് ജോലി നൽകുകയായിരുന്നു. ജോലിയിൽ പ്രവേശിച്ചതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാർക്കൊപ്പം ഇടപ്പള്ളിയിലെ വീട്ടിലാണ് ഇയാൾ കഴിഞ്ഞുവന്നിരുന്നത്. എന്നാൽ ഇയാൾ കുറ്റകൃത്യം നടത്തിയതിനെക്കുറിച്ചോ സ്വർണ്ണം കൈവശം വച്ചതിനെക്കുറിച്ചോ ഹോട്ടൽ ഉടമയ്ക്കോ മറ്റ് തൊഴിലാളികൾക്കോ അറിയില്ലായിരുന്നു. പോലീസ് ബിലാലിനെത്തേടി സ്ഥലത്തെത്തിയപ്പോഴാണ് ഇവർ സംഭവത്തെക്കുറിച്ച് അറിയുന്നത്.

ആദ്യം എത്തിയത് പുലർച്ചെ

ആദ്യം എത്തിയത് പുലർച്ചെ

ഷീബയെ കൊലപ്പെടുത്തിയ ദിവസം രണ്ട് തവണയാണ് അയൽവാസിയായ ബിലാൽ ഇതേ വീട്ടിലെത്തിയത്. പുലർച്ചെ വീട്ടിലെത്തിയെത്തിയെങ്കിലും വീട്ടുകാർ ഉറങ്ങുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ഇയാൾ മടങ്ങിപ്പോയത്. തുടർന്ന് രാവിലെയാണ് വീണ്ടുമെത്തിയത്. പരിചയക്കാരൻ ആയതുകൊണ്ട് തന്നെ ബിലാലിനെ സ്വീകരണ മുറിയിലിരുത്തി ഭക്ഷണവും നൽകുകയായിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് പോലീസിന് പ്രതി നൽകിയ മൊഴി.

cmsvideo
  വീട്ടമ്മയുടെ കൊലപാതകം: അയല്‍ക്കാരനായ പ്രതി അറസ്റ്റില്‍ | Oneindia Malayalam
  ആദ്യം ആക്രമിച്ചത് സാലിയെ

  ആദ്യം ആക്രമിച്ചത് സാലിയെ

  ഷീബ അടുക്കളയിലേക്ക് പോയതിന് പിന്നാലെ സ്വീകരണ മുറിയിലെ ടീപോയ് എടുത്ത് ബിലാൽ സാലിയെ ആക്രമിക്കുകയായിരുന്നു. സാലിയുടെ തലക്കാണ് അടിയേറ്റത്. ബഹളം കേട്ടെത്തിയ ഷീബയെയും പ്രതി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇരുവരെയും ആക്രമിച്ച ശേഷം ഷീബയുടെ സ്വർണ്ണം, രേഖകൾ എന്നിവ കൈക്കലാക്കിയ പ്രതി സാലിയുടെ കാറിൽ തന്നെ വീട്ടിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തുു. ഷീബയുടെയും സാലിയുടെയും ശരീരത്തിൽ കമ്പി കൊണ്ട് കെട്ടിയ ബിലാൽ ഇവരുടെ മരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഷോക്കടിപ്പിച്ചത്. തുടർന്ന് അടുക്കളയിൽ നിന്നും ഗ്യാസ് സിലിണ്ടർ എടുത്ത് സ്വീകരണ മുറിയിൽ തുറന്ന് വെച്ച ശേഷമാണ് ഇയാൾ വീടുവിട്ട് പോയത്.

  English summary
  Kottayam murder case: Muhammed Sali's condition is critical
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X