ഒരു കോടി ലോട്ടറി അടിച്ചിട്ടും അന്നമ്മ 'ഹാപ്പിയല്ല'; ലക്ഷങ്ങള്‍ വീണ്ടും അടയ്ക്കണം, കാരണം
കോട്ടയം: ഒരു ലോട്ടറി അടിച്ചാല്‍ സന്തോഷിക്കാത്തവര്‍ ആരാണുള്ളത്. അല്ലേ. അതും ഒരു കോടിയാണെങ്കില്‍ പിന്നെ പറയേണ്ട. എന്നാല്‍ ഒരു കോടി രൂപ ലോട്ടറി അടിച്ചിട്ടും ഒരു വീട്ടമ്മ ഇന്ന് അത്ര സന്തോഷവതിയല്ല. കാരണം ഒരു വര്‍ഷം മുമ്പ് ലഭിച്ച ലോട്ടറി സമ്മാനത്തിന് ഇപ്പോള്‍ നികുതി അടക്കണമെന്ന് പറഞ്ഞ് വീണ്ടും നോട്ടീസ് ലഭിച്ചിരിക്കുകയാണ് അന്നമ്മ എന്ന വീട്ടമ്മയ്ക്ക്...

2021 ജൂലായില്‍ ആണ് ഭാഗ്യമിത്ര ലോട്ടറി വഴി അന്നമ്മയ്ക്ക് ഒരു കോടി രൂപ ലഭിച്ചത്. നികുതിയും എജന്റ് കമ്മിഷനും കഴിഞ്ഞ് 61 ലക്ഷം രൂപയ്ക്കടുത്ത് അന്നമ്മയ്ക്ക് ലഭിച്ചു. നികുതി എല്ലാം പിടിച്ചെന്ന് കരുതി ബാക്കി എല്ലാ തുകയും ട്രെഷറിയില്‍ സ്ഥിര നിക്ഷേപമാക്കി. എന്നാല്‍ ഇനി നാല് ലക്ഷം രൂപ കൂടി സർ ചാർജായി സര്‍ക്കാരിലേക്ക് അടയ്ക്കണമെന്ന ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അന്നമ്മയ്ക്ക് ലഭിച്ചു.
ഒരു വര്‍ഷത്തിന് ശേഷം നോട്ടീസ് കിട്ടിയതിന്റെ ഞെട്ടലിലാണ് ഈ വീട്ടമ്മ. നിയമപരമായ ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് അന്നമ്മ പറയുന്നു. എല്ലാം പിടിച്ചതിന് ശേഷമുള്ള തുകയാണ് തനിക്ക് നല്‍കിയതെന്ന് ലോട്ടറി വകുപ്പ് പറയുന്നു. ഇപ്പോള്‍ പറയുന്ന ഈ തുക അടയ്‌ക്കേണ്ടതാണോ എന്ന് തനിക്ക് അറിയില്ലെന്ന് അന്നമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. മറ്റാര്‍ക്കും ഈ ഗതികേട് ഉണ്ടാകാതിരിക്കാനാണ് ഇക്കാര്യം പരസ്യപ്പെടുത്തിയതെന്ന് അന്നമ്മ പറയുന്നു.












Click it and Unblock the Notifications