Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുടെ വിവാഹത്തിന്റെ ചെലവ് ചുരുക്കി: ഒറ്റദിവസം നടത്തിയത് 10 പെൺകുട്ടികളുടെ വിവാഹം

കോട്ടയം: നാട്ടിൽ ആർഭാട വിവാഹങ്ങൾ പെരുകുമ്പോൾ ജനങ്ങൾക്ക് മാതൃകയായി കോട്ടയത്തൊരു വിവാഹം. മകളുടെ വിവാഹത്തിന്റെ ചെലവുകൾ കുറച്ച് പത്ത് പെൺകുട്ടികളുടെ വിവാഹമാണ് നടത്തിക്കൊടുത്തിട്ടുള്ളത്. കോട്ടയം സ്വദേശിയായ എം എം ഫിലിപ്പാണ് 12 പേരുടെ വിവാഹം ഒരുമിച്ച് നടത്തിയിട്ടുള്ളത്.

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ സാമ്പത്തിക പരാധീനതകൾ മൂലം വിവാഹം വൈകിയ 10 പെൺകുട്ടികളാണ് ഇതോടെ സുമംഗലികളായത്. മകൾ മേഘയുടെ വിവാഹ ദിവസം തന്നെയാണ് പത്ത് വിവാഹങ്ങളും നടത്തിയത്. വിവാഹത്തിന്റെ ചെലവുകൾ ഏറ്റെടുത്ത് അവരവരുടെ വീടുകളിൽ വെച്ച് തന്നെയാണ് വിവാഹം നടത്തിയത്. ഇതിനുള്ള സാമ്പത്തിക സഹായം ഫിലിപ്പ് എത്തിച്ച് നൽകുകയായിരുന്നു.

 marriage-160

മകളുടെ വിവാഹത്തിന് വേണ്ടി നീക്കി വെച്ചിരുന്ന 15 ലക്ഷം രൂപയാണ് പത്തുപേർക്കുമായി നൽകിയിട്ടുള്ളത്. വിവാഹ ദിവസം എല്ലാവർക്കും പരസ്പരം കാണാനും ആശംസയറിക്കാനുമുള്ള അവസരവും ഇതോടൊപ്പം ഒരുക്കിയിരുന്നു. ഇത്തവണ ഒത്തുകൂടിയതുപോലെ എല്ലാ വർഷവും ഒത്തുകുടാനാണ് ഇവരുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+