കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാസ്‌ക് ധരിച്ച് ആളെ തിരിച്ചറിയുന്നില്ലേ... ഇതാ പുതിയ മാര്‍ഗം, മാസ്‌കില്‍ പതിഞ്ഞ മുഖം!!

Google Oneindia Malayalam News

കോട്ടയം: മാസ്‌കുകള്‍ കോവിഡ് കാലത്ത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. എന്നാല്‍ മാസ്‌കുകള്‍ കാരണം ആളെ തിരിച്ചറിയുന്നില്ലെന്ന പരാതികള്‍ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഈ പരാതി ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. ട്രെന്‍ഡിംഗ് മാസ്‌കുകള്‍ കേരളത്തിലെ വിപണിയില്‍ എത്തിയിരിക്കുകയാണ്. മറഞ്ഞുപോകുന്ന മുഖത്തിന്റെ ഭാഗം മാസ്‌കില്‍ തന്നെ പ്രിന്റ് ചെയ്ത് നല്‍കിയാണ് പ്രശ്‌ന പരിഹാരം. ഇനി എല്ലാ വിഭാഗം ആളുകള്‍ക്കും മാസ്‌ക് ധരിച്ചാലും തിരിച്ചറിയാന്‍ സാധിക്കും.

1

വില വളരെ കൂടൂതലാണെന്ന് കരുതി ആരും ഭയപ്പെടേണ്ട കാര്യമില്ല. അറുപത് രൂപയും ഫോട്ടോയുമുണ്ടെങ്കില്‍ പതിനഞ്ച് മിനുട്ട് കൊണ്ട് മുഖം പതിച്ച മാസ്‌കുമായി നിങ്ങള്‍ക്ക് മടങ്ങാനാവും. മുഖാവരണില്ലാതെ പുറത്തിറങ്ങാനാവില്ലെന്നും, ിഇതിനായി പുതിയ പരീക്ഷണങ്ങള്‍ തേടുന്നതിനുമിടയിലാണ് പുതിയ മാസ്‌കിന്റെ വരവ്. ഏറ്റുമാനൂര്‍ ബീനാ സ്റ്റുഡിയോ ഉടമ ബിനേഷാണ് ഈ മാസ്‌കിന്റെ പിന്നിലെ ബുദ്ധികേന്ദ്രം.

മുഖം നോക്കി ലക്ഷണം പറയുന്നതൊക്കെ പഴഞ്ചനാണ്. ഇപ്പോള്‍ മാസ്‌ക് നോക്കി ആളെ പറയുന്നതാണ് ട്രെന്‍ഡ്. തന്റെ സ്റ്റുഡിയോയില്‍ വന്നാല്‍ 13 മിനുട്ട് കൊണ്ട് തന്നെ മാസ്‌കുമായി മടങ്ങാമെന്ന് ബിനേഷ് പറയുന്നു. പരീക്ഷണം വന്‍ വിജയമായതോടെ ഇപ്പോള്‍ മുഖാവരണങ്ങള്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറാണിത്. ബീനാ സ്റ്റുഡിയോയില്‍ സ്വന്തം ഫോട്ടോയുമായി ചെന്നാല്‍ മാസ്‌ക് മൂലം മറഞ്ഞുപോയ മുഖത്തിന്റെ ത്രീഡി പ്രിന്റ് ചെയ്താണ് ലഭിക്കുന്നത്.

ആദ്യം സ്റ്റുഡിയോയില്‍ സീനറികളും ചിത്രങ്ങളുമാണ് പ്രിന്റ് ചെയ്തിരുന്നതെങ്കിലും പിന്നീട് ആളുകളുടെ സ്വന്തം മുഖം തന്നെ പ്രിന്റ് ചെയ്ത് നല്‍കുകയായിരുന്നു. സമ്മാനം നല്‍കുന്നതിനായുള്ള കപ്പിലും മറ്റും ഫോട്ടോയും പ്രിന്റ് ചെയ്യുന്ന സ്ബ്ലിമേഷന്‍ ടെക്‌നോളജിയിലൂടെ പ്രിന്റ് എടുത്ത ശേഷം ത്രീഡി വാക്വം മെഷീനില്‍ 210 ഡിഗ്രി സെല്‍ഷ്യസില്‍ എട്ട് മിനുട്ട് ചൂടാക്കിയാണ് തയ്യാറാക്കുന്നത്. തുണിയില്‍ പ്രിന്റ് ചെയ്യുന്നതിനാല്‍ കഴുകി വീണ്ടും ഉപയോഗിക്കാം എന്ന മേന്മ കൂടിയുണ്ട്.

സിന്ധ്യ വീഴും... കോണ്‍ഗ്രസിന്റെ എട്ടംഗ ടീം വരുന്നു, കമല്‍നാഥിന്റെ പ്ലാന്‍ മാറും, കോട്ട പൊളിയും!!സിന്ധ്യ വീഴും... കോണ്‍ഗ്രസിന്റെ എട്ടംഗ ടീം വരുന്നു, കമല്‍നാഥിന്റെ പ്ലാന്‍ മാറും, കോട്ട പൊളിയും!!

English summary
kottayam new face mask trending in ettumanoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X