കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; തലനാരിഴക്ക് ഒഴിവായത് വന്‍ദുരന്തം
കോട്ടയം: കോട്ടയത്ത് കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്. കോട്ടയം കാവാലം റൂട്ടില്‍ ഓടുന്ന ഓര്‍ഡിനറി ബസിനാണ് തീപിടിച്ചത്. എല്ലാ ദിവസവും രാവിലെ 6.15 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ബസാണ് ഇത്.
രാവിലെ ആളെ കയറ്റാനായി ബസ് ഗ്യാരേജില്‍ നിന്നും സ്റ്റാന്‍ഡിലെത്തിയിരുന്നു. ഇതിനിടെയാണ് എഞ്ചിനില്‍ നിന്നും പുക ഉയരുന്നത് ജീവനക്കാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ എഞ്ചിനില്‍ തീപിടിച്ചത് കണ്ടു. ഇതോടെ ഉടന്‍ തന്നൈ ഡ്രൈവറെ പുറത്തിറക്കി. വൈകാതെ ജീവനക്കാര്‍ തന്നെ തീ അണയ്ക്കുകയായിരുന്നു. മറ്റ് ബസുകളും സ്റ്റാന്‍ഡില്‍ ഉള്ളപ്പോഴായിരുന്നു ഇത്.

തക്ക സമയത്ത് ജീവനക്കാര്‍ നടത്തിയ ഇടപെടല്‍ കാരണമാണ് വലിയ ദുരന്തം ഒഴിവായത്. ദിവസങ്ങള്‍ക്ക് മുമ്പ് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് പിന്നിലേക്ക് ഉരുണ്ടും അപകടമുണ്ടായിരുന്നു. ടിബി റോഡ് കുറുകെ കടന്ന ബസ് പ്രസ് ക്ലബ്ബിന്റെയും പൊതുമരാമത്ത് വകുപ്പ് ഓഫിസിന്റെയും മതിലില്‍ ഇടിച്ച ശേഷമാണ് നിന്നത്.












Click it and Unblock the Notifications