'കാന്‍സറിനെ കീഴടക്കിയിട്ടെ കാര്യമുള്ളൂ'; രോഗവിവരം തുറന്ന് പറഞ്ഞ് നിഷ ജോസ് കെ മാണി
കോട്ടയം: കാന്‍സര്‍ ബാധിതയായിരുന്നെന്നും നിശ്ചയദാര്‍ഢ്യത്തോടെയാണ് അതിനെ നേരിട്ടത് എന്നും സാമൂഹ്യപ്രവര്‍ത്തകയും ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസ് കെ മാണി. സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച വീഡിയോയിലൂടെയാണ് നിഷയുടെ തുറന്ന് പറച്ചില്. താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും നിഷ കൂട്ടിച്ചേര്‍ത്തു. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു എന്നാണ് നിഷ പറയുന്നത്.
2013 മുതല്‍ കാന്‍സര്‍ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളാണ് നിഷ. കാന്‍സര്‍ നിര്‍ണയ ക്യാമ്പുകളടക്കം നടത്തി മാമോഗ്രാമിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കാറുണ്ട്. താനും വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു എന്ന് നിഷ പറയുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗം ബാധിച്ചെങ്കിലും നിരാശപ്പെട്ടിരിക്കാന്‍ നിഷ തയ്യാറായിരുന്നില്ല. രോഗത്തോട് പൊരുതി കാന്‍സറിനെ കീഴടക്കിയിട്ടെ കാര്യമുള്ളൂ എന്ന ദൃഢനിശ്ചയമാണ് തനിക്ക് ഉണ്ടായിരുന്നത് എന്ന് നിഷ പറയുന്നു. 'ഞാന്‍ എന്തുകൊണ്ടും ഭാഗ്യവതിയാണ്. രണ്ട് അനുഗ്രഹങ്ങളാണ് എനിക്ക് ലഭിച്ചത്. അതിലൊന്ന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ്', നിഷ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
ശസ്ത്രക്രിയയുടെ സമയത്തടക്കം ജോസ് കെ മാണി മുഴുവന്‍ സമയവും തന്നോടൊപ്പമുണ്ടായിരുന്നു എന്ന് നിഷ പറഞ്ഞു. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ഒപ്പം നിന്നെന്നും ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് എന്നും നിഷ കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെ അനുഗ്രഹം തന്റെ ഉള്ളില്‍ തന്നെയുള്ള കരുത്തായിരുന്നു എന്നും നിഷ ജോസ് കെ മാണി വീഡിയോയില്‍ പറയുന്നു.
' ഞാന്‍ എത്രയോ അര്‍ബുദ രോഗികളെ കാണുന്നതാണ്. അത് നല്കിയ കരുത്ത് എന്റെ ഉള്ളിലുണ്ട്. അതിനാല്‍ നല്ല രീതിയില്‍ തന്നെ ഇപ്പോള്‍ മുന്നോട്ട് പോകുന്നു. കാന്‍സറിനെ കീഴടക്കിയിട്ടേ ഇനി കാര്യമുള്ളൂ,' നിഷ ജോസ് കെ മാണി പറഞ്ഞു. നിഷയുടെ വീഡിയോയ്ക്ക് താഴെ ആശംസകളും പിന്തുണയുമായി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 1 മുതല്‍ 31 വരെ സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായി ആചരിക്കാറുണ്ട്.
സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന ഒക്ടോബര്‍ മാസം സ്തനാര്‍ബുദമാസമായി ആചരിക്കുന്നത്. ഇതിനോട് അനുബന്ധിച്ചാണ് കഴിഞ്ഞ ദിവസം നിഷ തന്റെ രോഗവിവരം വെളിപ്പെടുത്തി രംഗത്തെത്തിയത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications