വയറ്റില്‍ കുത്തേറ്റ മുറിവ്; ഷാപ്പിന് സമീപം ചോരയൊഴുകുന്ന നിലയില്‍ വയോധികന്റെ മൃതദേഹം
കോട്ടയം: വയറ്റിനുള്ളില്‍ കുത്തേറ്റ നിലയില്‍ ഷാപ്പിന് സമീപം വയോധികന്റെ മൃതദേഹം. കോട്ടയം ജില്ലയിലെ വൈക്കം പെരുഞ്ചില്ല ഷാപ്പിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പുനലൂര്‍ സ്വദേശിയായ ബിജു ജോര്‍ജിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ട് മണിയോടെ ഷാപ്പിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായുള്ള ദൃശ്യം സമീപത്തെ സി സി ടി വിയില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. വയറില്‍ നിന്നും രക്തം ഒഴുകുന്ന നിലയിലായിരുന്നു ബിജു ജോര്‍ജിന്റെ മൃതദേഹം കിടന്നിരുന്നത്. ഷാപ്പില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇയാളെ ആരെങ്കിലും കുത്തിപരിക്കേല്‍പ്പിച്ചതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. വയറ്റിലെ മുറിവില്‍ നിന്ന് രക്തം വാര്‍ന്നതായിരിക്കാം മരണം കാരണം എന്നാണ് നിഗമനം.

ഒന്നര മാസം മുമ്പ് വരെ ബിജു ജോര്‍ജ് സമീപത്തെ മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നു. പിന്നീട് മോഷണത്തിന്റെ പേരില്‍ ഇയാളെ ഇവിടെ നിന്നും പറഞ്ഞു വിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വൈക്കം എ എസ് പി നകുല്‍രാജ് ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications