കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതുപ്പള്ളി കാത്തിരുന്നു നേതാവിന് വേണ്ടി... നാല് മാസത്തോളം, ഒടുവില്‍ ഉമ്മന്‍ചാണ്ടിയെത്തി!!

Google Oneindia Malayalam News

കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിരക്കിലായിരുന്നു പുതുപ്പള്ളിയുടെ സ്വന്തം ഉമ്മന്‍ചാണ്ടി. എന്നാല്‍ അദ്ദേഹം നാട്ടിലെത്താനായി പുതുപ്പള്ളിക്കാര്‍ കാത്തിരുന്നു. അതും നാല് മാസത്തോളം. ലോക്ഡൗണിന്റെ ഇടവേളയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടി ഒടുവില്‍ പുതുപ്പള്ളിയില്‍ തിരിച്ചെത്തി. ഇന്നലെയായിരുന്നു അദ്ദേഹം നാട്ടിലെത്തിയത്. ഉമ്മന്‍ചാണ്ടിയില്ലാതെ പുതുപ്പള്ളിയോ സ്വന്തം മണ്ഡലമില്ലാതെ ഉമ്മന്‍ചാണ്ടിയോ ഇല്ല എന്നതാണ് വാസ്തവം.

1

ഇന്നലെ രാവിലെ എത്തിയ അദ്ദേഹം പുതുപള്ളി പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് വീട്ടില്‍ എത്തിയത്. ഞായറാഴ്ച്ചകല്‍ എന്നും പുതുപ്പള്ളിക്കാര്‍ക്ക് വിട്ടുകൊടുക്കുന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശീലം. ലോക്ഡൗണ്‍ ആ പതിവ് തെറ്റിക്കുകയായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹം കുടുങ്ങി പോവുകയായിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ വസതിയില്‍ ഇരുന്ന് കോവിഡ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിന്റെ തിരക്കിലായിരുന്നു ഉമ്മന്‍ചാണ്ടി.

Recommended Video

cmsvideo
Viral Picture From KTUC Protest In Kottayam | Oneindia Malayalam

കോരിച്ചൊരിയുന്ന മഴയായിരുന്നു നാട്ടില്‍ ഉമ്മന്‍ചാണ്ടിയെ കാത്തുനിന്നത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശനിര തന്നെ അവിടെയുണ്ടായിരുന്നു. താന്‍ മുഖ്യമന്ത്രിയായിരിക്കെ വിത്തിട്ട ടൂറിസം പദ്ധതിക്ക് ഒരു ചെടി നട്ട് പുതുജീവന്‍ പകരാനായിരുന്നു സ്വന്തം നാട്ടിലേക്കുള്ള വരവ്. പുതുപ്പള്ളി പാറയ്ക്കല്‍ കടവിലാണ് ടൂറിസം വികസനത്തിനായി ഉമ്മന്‍ചാണ്ടി വൃക്ഷത്തൈകള്‍ നട്ടത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 40 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഈ പദ്ധതിക്ക് 2018ലെ പ്രളയത്തില്‍ തിരിച്ചടിയേറ്റു. മരങ്ങല്‍ കടപുഴകി വീണ് ഇത് നശിച്ചു. ടൂറിസം വികസന സമിതിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കടവിനെ പച്ചപിടിപ്പിക്കാന്‍ ഒരുക്കം തുടങ്ങിയത്. പാറയ്ക്കല്‍ കടവിന്‍രെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏതാനും മരണവീടുകളില്‍ കൂടി സന്ദര്‍ശനം നടത്തിയ ശേഷമാണ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. എംഎല്‍എ ആയതിന് ശേഷം ആദ്യമായാണ് ഇത്രയും നാള്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ എത്താതെ ഇരിക്കുന്നത്.

English summary
kottayam: oomen chandi arrives in puthupally after 4 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X