കോട്ടയത്ത് 3 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; അന്വേഷണം ആരംഭിച്ചു
കോട്ടയം: പാല പൂവരണയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തത് ആകാം എന്നാണ് പ്രഥമിക നിഗമനം എന്നാണ് റിപ്പോർട്ടുകൾ. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.
അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസ് ആണ് മരിച്ച ഗൃഹനാഥൻ. പൂവരണിയിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടേയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ഭാര്യയേയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളേയും വെട്ടിയോ കുത്തിയോ കൊന്ന ശേഷം ജയ്സൺ തൂങ്ങിമരിച്ചത് ആകാം എന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം . എന്നാൽ എന്താണ് ഈ ദാരുണമായ നിലയിലേക്ക് ഇവരെ എത്തിച്ചത് എന്നത് വ്യക്തമല്ല.

ഒരു റബ്ബർ ഫാക്ടറിയിലെ ഡ്രൈവറാണ് മരിച്ച ജയ്സൺ തോമസ് എന്നാണ് സൂചന. ഇവർ പൂവരണയിൽ താമസമാക്കിയിട്ട് ഒരു വർഷം ആയതേ ഉള്ളൂ. അത് കൊണ്ട് അയൽക്കാർക്കും ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല. പോലീസ് നടപടികൾ തുടരുകയാണ്. അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications