Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലയിലെ അഞ്ചം​ഗ കുടുംബത്തിന്റെ മരണം; 3 ആത്മഹത്യക്കുറിപ്പുകൾ കണ്ടെത്തി;വിശദാംശങ്ങൾ

കോട്ടയം: പാല പൂവരണയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് കത്തുകൾ കണ്ടെത്തി. രണ്ട് കത്തുകൾ സഹോദരങ്ങൾക്കും ഒരു കത്ത് വാടക വീടിന്റെ ഉടമസ്ഥനുമാണ് എഴുതിയിട്ടുള്ളത്. കത്തിൽ മരണ കാരണം എന്താണ് എന്ന് വ്യക്തമാക്കിയിട്ടില്ല.

ഇന്നലെ രാവിലെ ആണ് ഉരുളികുന്നം ഞണ്ടുപാറ സ്വദേശിക കുടിലിപ്പറമ്പിൽ ജെയ്സൺ തോമസ് ( 42) ഭാര്യ ഇളങ്ങുളം കളരിയ്ക്കൽ കുടുംബാം​ഗം മെറീന (28) മക്കളായ ജെറാൾഡ് (4) ജെറീന(2) ജെറിൽ( 7 മാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെ തലയ്ക്കടിച്ചും കുട്ടികളെ ശ്വാസം മുട്ടിച്ചും കൊന്ന ശേഷം ജെയ്സൺ ജീവനൊടുക്കി എന്നാണ് പ്രാഥമിക നി​​ഗമനം.

death

വീടിന്റെ വാതിൽക്കൽ നിന്നാണ് ആദ്യത്തെ കത്തി കിട്ടിയത്. സഹോദരന് ഉള്ള കത്തായിരുന്നു ഇത്. നാട്ടുകാരെ കൂട്ടി വേണം അകത്ത് കയറാൻ എന്നാണ് കത്തിൽ പറയുന്നത്. വാടക വീട് മാറാൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ടാണ് ജെയ്സൺ സഹോദരനെ വിളിച്ചുവരുത്തിയത്. രാവിലെ ഏഴ് മണിയോടെ ജെയ്സൺ മൂത്ത സഹോദരനെ ഫോൺ വിളിക്കുന്നത്. വാടക വീട് മാറണമെന്നും സാധനങ്ങൾ മാറ്റാൻ സഹായിക്കണം എന്നും പറഞ്ഞായിരുന്നു വിളിച്ചത്.

പിന്നീട് വീടിനകത്ത് നിന്ന് രണ്ട് കത്തുകൾ കൂടി കണ്ടെടുത്തു. ഒന്ന് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടുടമയ്ക്ക് ഉള്ളതാിരുന്നു. വീട്ടിലെ സാധനാ സാമ്ര​ഗികളെല്ലാം സഹോദരങ്ങൾക്ക് കൈമാറണമെന്നായിരുന്നു ഈ കത്തിൽ എഴുതിയത്. അമ്മയുടെ അടുത്തേക്ക് പോവുകയാണെന്നും തന്റെ ഫോൺ മൂത്ത സഹോദരന് നൽകണമെന്നും മൂന്നാമത്തെ കത്തിൽ എഴുതിയിരുന്നു. മൂന്ന് കത്തുകളും ജെയ്സന്റെ കൈപ്പടയിൽ എഴുതിയതായിരുന്നു.

15 മാസത്തോളമായി പൂവരണി കൊട്ടുകൊട്ടാരം ഭാ​ഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ജെയ്സനും കുടുംബവും. ഇവർ ഉരുളികുന്നം സ്വദേശികളാണ്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്നു ജെയ്സൻ. മരണ കാരണത്തെക്കുറിച്ച് ഇപ്പോഴും വ്യക്കത വന്നിട്ടില്ല. സാമ്പത്തിക ബാധ്യത ആയിരിക്കാം എന്ന സൂചനയാണ് പോലീസ് നൽകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+