കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈ ചൂതാട്ട കേന്ദ്രം വെറൈറ്റിയാണ്... പണം തീര്‍ന്നാല്‍ ആഢംബര വാഹനങ്ങള്‍ വെച്ച് ചീട്ടുകളി!!

Google Oneindia Malayalam News

കോട്ടയം: മാലം സുരേഷിന്റെ ഹൈടെക്ക് ചൂതാട്ട കേന്ദ്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ഇവിടെ ചീട്ടുകളിക്കിടെ നിങ്ങളുടെ കൈയ്യിലുള്ള പണം തീര്‍ന്നാലും പ്രശ്‌നമാക്കേണ്ട കാര്യമില്ല. ആഢംബര വാഹനങ്ങള്‍ ഈടായി സ്വീകരിച്ച് പണം നല്‍കുന്ന ഇടപാട് വരെ ഈ ചൂതാട്ട കേന്ദ്രത്തിലുണ്ടായിരുന്നു. ഇതും മാലം സുരേഷാണ് നടത്തിയത്. മണര്‍കാട് ക്രൗണ്‍ ക്ലബില്‍ പല രഹസ്യമായ കാര്യങ്ങളും നടന്നിരുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

1

സുരേഷിന് പിന്നില്‍ ഉന്നതരുടെ വലിയൊരു സംഘം തന്നെയുണ്ട്. നേരത്തെ മൈലാപ്പൂര്‍ ബിഷപ്പ് കേരളത്തിലെ സഭയ്ക്ക് കത്തയച്ചതെല്ലാം പുറത്തുവന്നിരുന്നു. സിപിഎം നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നായിരുന്നു ആവശ്യം. മാലം സുരേഷിന് പോലീസില്‍ നിന്ന് വരെ വലിയ സഹായം ലഭിച്ചിരുന്നു. വാഹനം ഈടുവച്ചതായി മുദ്രപത്രത്തില്‍ കരാറെഴുതി ഒപ്പിട്ട് വാങ്ങുകയാണ് ഇയാള്‍ ചെയ്തിരുന്നത്. തുടര്‍ന്ന് ഇവര്‍ നിശ്ചയിക്കുന്ന തുകയ്ക്ക് ചീട്ട് കളിക്കാം.

ഈ കളിയില്‍ ജയിച്ചാല്‍ വാഹനവും ഒപ്പം കരാര്‍ പ്രകാരമുള്ള പണവും ലഭിക്കും. തോറ്റാല്‍ വാഹനം നഷ്ടമാകും. 70 ലക്ഷം രൂപ വരെയുള്ള ആഢംബര വാഹനങ്ങള്‍ നഷ്ടപ്പെട്ടവരെ ഇവിടെയുണ്ട്. ഒറ്റരാത്രി കൊണ്ടാണ് ഈ ചീട്ടുകളി കേന്ദ്രത്തില്‍ വെച്ച് അവര്‍ക്ക് എല്ലാം നഷ്ടമാകുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്ന സുരേഷ്, ഇവ കൂടുതല്‍ വിലയ്ക്ക് മറിച്ച് വില്‍ക്കുകയാണ് ചെയ്യുന്നത്്. അതിലൂടെ ലഭിക്കുന്ന പണവും ഇതേ ഇടപാടുകള്‍ക്കായി സുരേഷ് ഉപയോഗിച്ചിരുന്നു.

ചീട്ടുകളിക്കായി പണയപ്പെടുത്തിയ വാഹനം നഷ്ടമായതായി എട്ട് പേരാണ് ഇതുവരെ പോലീസിനോട് പരാതി പറഞ്ഞത്. എന്നാല്‍ ഇവര്‍ പരാതി എഴുതി നല്‍കാന്‍ തയ്യാറാകാത്തതാണ് അന്വേഷണത്തെ ബാധിക്കുന്നത്. അതേസമയം ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പോലീസുകാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് പരിശോധനയുടെ വിവരങ്ങള്‍ വരെ ഇവര്‍ ചോര്‍ത്തി നല്‍കിയെന്നാണ് സൂചന. നേരത്തെ മണര്‍കാട് മുന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

English summary
kottayam: people have lost luxurious vehicle in gambling centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X