കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ഗർഭിണിയ്ക്ക് രോഗമുക്തി: വിദേശത്തുനിന്നെത്തിയ അമ്മയും മകനും വീട്ടിലേയ്ക്ക് മടങ്ങി, ജില്ല

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗർഭിണി രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ ഇവർക്കും മകനുമാണ് തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിൽ രോഗം സ്ഥിരീകരിച്ചത്. 29 കാരിയായ ഇവരുടെ മകന്റെ പരിശോധനാഫലവും നെഗറ്റീവ് ആയിരുന്നു. എന്നാൽ ഇവരുടെ അമ്മയുടെ കൊറോണ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം മാത്രമേ ഇവരെ ആശുപത്രിയിൽ വിട്ടയ്ക്കുകയുള്ളൂ എന്നാണ് ആശുപത്രി അധികൃതർ സ്വീകരിച്ച നിലപാട്. ശനിയാഴ്ച ഉച്ചയോടെയാണ് 29കാരിയുടെ പരിശോധനാ ഫലം പുറത്തുവന്നതെന്നാണ് ഡോ. സജിത് കുമാർ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ ശനിയാഴ്ച വൈകിട്ടോടെ ഇരുവരും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

തൃശൂരിന് ആശ്വാസം; ഇന്ന് ആര്‍ക്കും കൊറോണ രോഗമില്ല, ആറ് പേര്‍ ആശുപത്രി വിട്ടുതൃശൂരിന് ആശ്വാസം; ഇന്ന് ആര്‍ക്കും കൊറോണ രോഗമില്ല, ആറ് പേര്‍ ആശുപത്രി വിട്ടു

ഇവരെ പരിചരിക്കുന്നതിനായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇവരുടെ ഭർതൃമാതാവിന്റെയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. മെയ് ഒമ്പതിന് കുവൈത്തിൽ നിന്ന് കൊച്ചി വഴിയെത്തിയ രണ്ട് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ ഗർഭിണിയായ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളില്ലാതിരുന്ന ഇവരുടെ പരിശോധനാ ഫലം പോസിറ്റീവ് ആവുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവർ ചികിത്സയിൽ കഴിഞ്ഞ് വരുന്നത്. നിലവിൽ ഒമ്പത് പേരാണ് കോട്ടയം ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നത്. എട്ട് പേർ കോട്ടയം മെഡിക്കൽ കോളേജിലും ഒരാൾ ജനറൽ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

 2-1586174368-

കോട്ടയം ജില്ലയിൽ രണ്ട് പേർക്ക് കൂടി ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 18ന് ബെംഗളൂരുവിൽ നിന്നെത്തിയ മീനടം സ്വദേശിനിയായ 23 കാരിക്കും, ഇതേ ദിവസം തന്നെ വിദേശത്തുനിന്നെത്തിയ കറുകച്ചാൽ സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അബുദാബി- തിരുവനന്തപുരം വിമാനത്തിൽ തിരിച്ചെച്ചിയ ഇവർ ഗാന്ധി നഗറിലെ നിരീക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. ബെംഗളൂരുവിൽ നിന്ന് കാറിൽ മടങ്ങിയെത്തിയ 23 കാരി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. രോഗം സ്ഥിരീകരിച്ച രണ്ടുപേരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
ദുബായിൽ നിന്നുള്ള ആദ്യ സംഘമെത്തി; രോഗ ലക്ഷണമുള്ള 3 പേരെ ആശുപത്രിയിലാക്കി

പാലക്കാട് ജില്ലയിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 62ലെത്തിയിട്ടുണ്ട്. കണ്ണൂരിൽ 16 പേർക്കും മലപ്പുറത്ത് എട്ട് പേർക്കും കോട്ടയത്ത് രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴയിൽ അഞ്ച് പേർക്കും കൊല്ലത്ത് മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 18 പേർ വിദേശത്തുനിന്ന് എത്തിവയരും 31 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ ആരോഗ്യപ്രവർത്തകരാണ്.

English summary
Kottayam: Pregnant woman from abroad tests coronavirus negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X