കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് റിമാന്‍ഡ് പ്രതി മരിച്ച സംഭവം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം, പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Google Oneindia Malayalam News

കോട്ടയം: റിമാന്‍ഡില്‍ കഴിയവെ മരണപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലയുടെ മുന്‍ഭാഗത്തും ക്ഷതമേറ്റിട്ടുണ്ട്. ഇചതുകണ്ണി് മുകളിലായാണ് മുറിവ്. ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിക്കുകയായിരുന്നു. അതേസമയം, പരിക്ക് വീഴ്ച മൂലമാണോ അതോ മര്‍ദ്ദനം മൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

kottayam

കാഞ്ഞിരപള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖാണ് (36) മരിച്ചത്. ഷെഫീക്കിന്റെ തലയ്ക്ക് പിന്നിലുള്ള മുറിവ് പോലീസ് മര്‍ദ്ദനത്തില്‍ സംഭവിച്ചതാണെന്ന് പിതാവ് ആരോപിച്ചിരുന്നു. സംഭവത്തില്‍ ജയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതിയെ റിമാന്റില്‍ പ്രവേശിപ്പിച്ചിരുന്ന ബോര്‍സ്റ്റല്‍ സ്‌കൂളിലും ജനറല്‍ ആശുപത്രിയിലുമെത്തി ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. നാളെ കോട്ടയം മെഡിക്കല്‍ കോളേജിലും തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് ഡി്ജിപിക്ക് കൈമാറും.

അതേസമയം, റിമാന്റിലായിരുന്ന യുവാവ് കോട്ടയം മെഡിക്കല്‍ കേളേജില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പോലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജയില്‍ ഡി ജി പിയും കോട്ടയം ജില്ലാ പോലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.ചൊവ്വാഴ്ച വൈകിട്ടാണ് ഷെഫീഖിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

English summary
Kottayam remand accused death; Head injury leading to death, Postmortem completed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X