റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി; റദ്ദാക്കിയത് കിഷോര്‍ എന്നയാളുടെ പേരിലുള്ള പെര്‍മിറ്റ്
കോട്ടയം: മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് നിരത്തിലിറക്കിയതിനെ തുടര്‍ന്ന് ശ്രദ്ധ നേടിയ റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. നിരന്തരമായി ഈ ബസ് നിയമലംഘനം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പെര്‍മിറ്റ് റദ്ദാക്കിയിരിക്കുന്നത്. ഹൈക്കോടതി വിധി കൂടി ചൂണ്ടിക്കാട്ടിയാണ് നടപടി. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ ഉടമയില്‍ നിന്ന് ഗതാഗത വകുപ്പ് വിശദീകരണം തേടിയിരുന്നു.
ഇത് പ്രകാരം 2021 ലെ ആള് ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടപ്രകാരമാണ് ബസിന് പെര്‍മിറ്റ് ലഭിച്ചിരിക്കുന്നത്. 2023 ല്‍ പുതിയ ചട്ടം വന്ന പശ്ചാത്തലത്തില്‍ 2021 ലെ ഉത്തരവിന് സാധുതയില്ല എന്നാണ് ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. റോബിന് ബസ് ഇനിയും നിയമലംഘനം നടത്താന്‍ സാധ്യതയുണ്ട് എന്നും ഉത്തരവില്‍ പറയുന്നു. കിഷോര്‍ എന്നയാളുടെ പേരിലായിരുന്നു റോബിന് ബസിന്റെ പെര്‍മിറ്റ്.

ഇതാണ് റദ്ദാക്കിയിരിക്കുന്നത്. അനുകൂല കോടതി വിധിയുണ്ട് എന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയാണ് റോബിന് വിവാദത്തില്‍പ്പെട്ടത്. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തി എന്നാരോപിച്ച് റോബിന് ബസ് കഴിഞ്ഞ ദിവസം എം വി ഡി പിടിച്ചെടുത്ത് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റിയിരുന്നു. പെര്‍മിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍, റൂട്ട് ബസായി ഓടുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. അഖിലേന്ത്യാ പെര്‍മിറ്റ് നേടിയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ എവിടേക്കും സര്‍വീസ് നടത്താം എന്നായിരുന്നു റോബിന് ബസ് ഉടമ ഗിരീഷ് അവകാശപ്പെട്ട് കൊണ്ടിരുന്നത്.
ഇത് തള്ളുന്നതാണ് ഹൈക്കോടതി വിധി. അതേസമയം റോബിന് ബസിനേയും ബസുടമയേയും അന്യായമായി വേട്ടയാടുന്നു എന്ന ആക്ഷേപമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് നാട്ടിലും സോഷ്യല്‍ മീഡിയയിലും നേരിടേണ്ടി വന്നിരുന്നത്. റോബിന് ബസിന് വഴിയിലുടനീളം സ്വീകരണമൊരുക്കി നാട്ടുകാര്ല പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി റോബിന് കേസിലെ എം വി ഡിയുടെ നിയമ നടപടികളെ ശരിവെക്കുന്നതായിരുന്നു.
ഇതോടെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുകയായിരുന്നു. ചില മുന്‍ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും റോബിന് ചെയ്യുന്നത് ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. രാഷ്ട്രീയ താല്പര്യങ്ങള് വെച്ച് നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളുകള്‍ക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതിയുടെ വിധി എന്നും മന്ത്രി പറഞ്ഞിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications