മത്തിവില താഴുന്നു, ഒരാഴ്ച കൊണ്ട് പകുതിയായി; ആവശ്യക്കാരുമേറുന്നു
കോട്ടയം: പുതിയ റെക്കോഡുകള്‍ തേടി കുതിച്ച മത്തിവില ഒടുവില്‍ താഴേക്ക്. ഒരാഴ്ച മുന്‍പ് വരെ കിലോയ്ക്ക് 400 രൂപയോളമെത്തിയിരുന്ന മത്തിവില ഇന്നലെയോടെ പകുതിയായി കുറഞ്ഞു. ജില്ലയില്‍ ഇന്നലെ 200-250 രൂപയ്ക്കാണ് മത്തി വില്പന നടത്തിയത്. കനത്ത മഴയാണെങ്കിലും മത്സ്യബന്ധന വള്ളക്കാരില്‍ പലരും കടലില്‍ പോകുന്നുണ്ട്. കടലില്‍ മീന്‍ ലഭ്യതയും വര്‍ധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മത്തിയുടെ വില ഇടിഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളിലും കുറയുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അതേസമയം വില ഉയര്‍ന്നതോടെ മത്തിയെ കൈവിട്ട സാധാരണക്കാര്‍ വീണ്ടും മത്തിയിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. വില കുറഞ്ഞതോടെ മത്തിക്ക് ആവശ്യക്കാരേറെയാണ് എന്ന് കച്ചവടക്കാര്‍ പറയുന്നു. സാധാരണ ഈ സീസണില്‍ ചെമ്മീന്‍, നത്തോലി എന്നിവയാണ് വള്ളക്കാര്‍ക്ക് ലഭിക്കാറുള്ളതെങ്കില്‍ ഇത്തവണ മത്തിയും ലഭിച്ചു.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മത്തി കിലോയ്ക്ക് 100-150 രൂപയിലാണ് വിറ്റത്. നേരത്തെ മഴയും കാറ്റും മൂലം മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു. എന്നാല്‍ മഴ അല്പം മാറിയതോടെ ഇത് നീക്കി. ട്രോളിംഗ് നിരോധനം ജൂലൈ 31 ന് കഴിയാനിരിക്കെ വലിയ ചാകരയാണ് മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്. അതേസമയം അയലയുടെ വിലയില്‍ വലിയ ചലനമില്ല.
ഇന്നലെ കോട്ടയത്ത് ഒരു കിലോ അയല വിറ്റത് 300-320 രൂപക്കാണ്. എന്നാല്‍ ട്രോളിംഗ് നിരോധനം നീക്കുന്നതോടെ അയല വിലയും കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന മീനുകളാണ് മത്തിയും അയലയും. അതിനാല്‍ തന്നെ ഇവ രണ്ടിനും വില കുറയുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
അതേസമയം കിളിമീന്‍ വില ഇപ്പോഴും 300 ന് മുകളിലാണ്. വെള്ള വറ്റ, കാളാഞ്ചി എന്നിവക്ക് 700 ന് മുകളിലും മോതക്ക് (വലുത്) 1200 ഉം ആണ് വില. കേരക്ക് 480 രൂപവരെ കൊടുക്കണം. ഈ സീസണില്‍ ചെറിയ മീനുകളുടെ ലഭ്യത കൂടിയിട്ടുണ്ടെങ്കിലും വലിയ ഇനങ്ങള്‍ കാര്യമായി ലഭിക്കുന്നില്ല. ഇതാണ് വില കുതിക്കാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications