Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് നാളെ ഉച്ച കഴിഞ്ഞ് സ്‌കൂളുകള്‍ക്ക് അവധി; വിലാപയാത്രയെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണം ഇങ്ങനെ

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഉച്ച കഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം നാളെയാണ് വിലാപയാത്രയായി കോട്ടയത്ത് എത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ ബുധനാഴ്ച പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് കളക്ടര്‍ അറിയിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എം സി റോഡില്‍ തിരുവനന്തപുരം മുതല്‍ കോട്ടയം വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോറികള്‍ പോലുള്ള വലിയ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് തിരിച്ചുവിടും എന്ന് അറിയിച്ചിട്ടുണ്ട്.

school

നേരത്തെ ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും ഹൈക്കോടതിയും ഇന്നു പ്രവര്‍ത്തിച്ചിരുന്നില്ല. നാളെ രാവിലെ 11 ന് നടത്താനിരുന്ന 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനവും മാറ്റി വെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+